എസ്ബിഐ ജീവനക്കാരിയെ ബാങ്കില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു
കണ്ണൂര്‍: തളിപ്പറമ്പില്‍ എസ്ബിഐ ജീവനക്കാരിയെ ജോലിക്കിടെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പൂവം എസ്ബിഐ ശാഖയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ആലക്കോട് സ്വദേശി അനുപമയാണ് ആക്രമണത്തിന് ഇരയായത്. ക്യാഷറായി ജോലി ചെയ്യുന്ന അനുപമയെ ബാങ്കില്‍ കയറി വെട്ടുകയായിരുന്നു. ഭര്‍ത്താവ് അനുരൂപിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട ശേഷം പൊലീസിന് കൈമാറി.
പരിക്കേറ്റ അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 3.45 നാണ് പ്രദേശവാസികളെ നടുക്കിയ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. കുടുംബ പ്രശ്നങ്ങളാണെന്നാണ് പ്രാഥമിക വിവരം. ബാങ്കിലെത്തിയ അനുരൂപ് അതിക്രമിച്ച് കയറുകയും അതിന് ശേഷം യാതൊരു പ്രകോപനവുമില്ലാതെ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അനുപമയെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

ആദ്യം ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് പ്രകോപിതനായ അനുരൂപ് ആക്രമിച്ചത്. ബാങ്കിനുള്ളിലേക്ക് ഓടിയ അനുപമയെ പിന്നാലെ ചെന്ന് ആക്രമിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമം നടത്തി. നാട്ടുകാരും മറ്റ് ബാങ്ക് ജീവനക്കാരും ചേര്‍ന്നാണ് അനുരൂപിനെ ബലമായി കീഴ് പ്പെടു
ടുത്തിയത്. പിന്നീട് തളിപ്പറമ്പ് പൊലീസിനെ വിളിച്ചു വരുത്തി കസ്റ്റഡിയില്‍ ഏല്‍പ്പിച്ചു. സ്വകാര്യ കാര്‍ വില്‍പ്പനശാലയില്‍ ജോലി ചെയ്യുകയാണ് അനുരൂപ്.












Click it and Unblock the Notifications