കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിടി-എസ്ബിഐ ലയനം തലവേദന തന്നെ!! നാലു ദിവസം വീണ്ടും നിശ്ചലമാകും!!കരുതിയിരുന്നോളൂ...

മെയ് ആറ്, 13, 20, 27 തീയതികളിലാണ് എടിഎം, ഇന്റര്‍നെറ്റ് , മൊബൈല്‍ വഴിയുള്ള ഇടപാടുകള്‍ സ്തംഭിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ ബുദ്ധിമുട്ടുകള്‍ അവസാനിക്കുന്നില്ല. ഡേറ്റ ലയനത്തിന്റെ ഭാഗമായി 12 മണിക്കൂര്‍ എസ്ബിടി അക്കൗണ്ടുകള്‍ സ്തംഭിച്ചതിനു പിന്നാ ലെ വീണ്ടും പണിവരുന്നു. നാലു ദിവസത്തേക്ക് എസ്ബിഐ ഇടപാടുകള്‍ രാജ്യവ്യാപകമായി സ്തംഭിക്കുന്നു.

മെയ് ആറ്, 13, 20, 27 തീയതികളിലാണ് എടിഎം, ഇന്റര്‍നെറ്റ് , മൊബൈല്‍ വഴിയുള്ള ഇടപാടുകള്‍ സ്തംഭിക്കുന്നത്. നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരക്കൈമാറ്റം നടക്കുന്നതിന്റെ ഭാഗമായിട്ടാണ് എസ്ബിഐ ഇടപാടുകള്‍ രാജ്യവ്യാപകമായി സ്തംഭിക്കുന്നത്.

bank

രാത്രി 11. 30 മുതല്‍ അടുത്ത ദിവസം രാവിലെ ആറ് വരെയാണ് ഇടപാടുകള്‍ സ്തംഭിക്കുന്നത്. അനുബന്ധ ബാ ങ്കുകളുടെ ഡേറ്റ സംയോജനത്തിനായി ആദ്യം തിരഞ്ഞെടുത്ത് എസ്ബിടിയെ ആയിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതായി ബങ്ക് അധികൃതര്‍ വ്യക്തമാക്കി.

എസ്ബിഐയുടെയും പഴയ എസ്ബിടിയുടെയും ശാഖകളും എടിഎമ്മുകളും ഒറ്റ ശൃംഖലയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ചരിത്ര ലയനത്തിന് പിന്നാലെ ഏപ്രില്‍ 21ന് എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു.

English summary
sbi data merger transactions block four days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X