ബിജെപിയുടെ വ്യാജ പ്രചരണം പൊളിച്ച് മുന്‍ യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍! വെല്ലുവിളിച്ച് കുറിപ്പ്
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ സിബി സാം പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ അസ്വസ്ഥതകളെ തുടര്‍ന്ന് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാര്‍ അടക്കമുള്ള നാല് നേതാക്കള്‍ പാര്‍ട്ടി വിട്ട പിന്നാലെയായിരുന്നു സാമും പാര്‍ട്ടിവിട്ടത്. എന്നാല്‍ സിബിയെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷം മുന്‍പേ പുറത്താക്കിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വ്യാജ പ്രചരണം. കൂടാതെ സിബി പഴയ സിപിഎം പ്രവര്‍ത്തകന്‍ ആയിരുന്നെന്നും ബിജെപി വ്യാജ പ്രചാരണം നടത്തി. എന്നാല്‍ നേതാക്കളുടെ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് സിബി. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കനത്ത തിരിച്ചടി
ശബരിമല സമരം കൊടുംപിരി കൊണ്ട് നില്‍ക്കുമ്പോഴാണ് ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്ന് ചിലര്‍ പോയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പേര് പോലും ഇല്ലാത്ത സാധാരണ പ്രവര്‍ത്തകരായിരുന്നു അവരില്‍ ഏറെയും. എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപിയുടെ മുതലെടുപ്പ് പുറത്ത് വന്നതോടെ കാര്യങ്ങള്‍ തലകീഴായി.

നിരവധി പേര്‍ സിപിഎമ്മിലേക്ക്
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും നിരവധി പേര്‍ സിപിഎമ്മിലേക്ക് എത്തി. പത്തനംതിട്ട ജില്ലയില്‍ നിന്നും 70 ഓളം പേര്‍ സിപിഎമ്മിലേക്ക് എത്തിയിരുന്നു.ബിജെപി മുന്‍ പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് സിപിഎമ്മിലെത്തിയത്. 21 കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും സിപിഎമ്മിനൊപ്പം ചേര്‍ന്നിരുന്നു.

സംസ്ഥാന സമിതി അംഗമടക്കം
ബിജെപിയിലെ തമ്മിലടി രൂക്ഷമായതോടെ കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന സമിതി അംഗം അടക്കം നാല് നേതാക്കള്‍ സിപിഎമ്മിലേക്ക് എത്തി. അതിന് പിന്നാലെയാണ് സിബി സാമും ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍ അതിന് പിന്നാലെ സിബിയെ നേരത്തേ തന്നെ പുറത്താക്കിയെന്ന വ്യാജ പ്രചരണവുമായി ബിജെപിയും രംഗത്തെത്തി.

തെളിയിക്ക്
എന്നാല്‍ ബിജെപിയുടെ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് സിബി. സിബിയുടെ കുറിപ്പ് വായിക്കാം-നിങ്ങൾ ഞാൻ രാജിവെച്ച ദിവസം മുതൽ ഞാൻ പഴയ സിപിഎം കാരൻ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്നു. എനിക്ക് ഇതിന് മുൻപ് Dyfiയിൽ എങ്കിലും മെമ്പർഷിപ്പ് ഉണ്ടന്ന് നീങ്ങൾ ഒന്ന് തെളിയിക്ക്.

വിശദാംശങ്ങള്‍ തരൂ
കഴിഞ്ഞ കാലങ്ങളിൽ എതെങ്കിലും പൊതുവേദിയിൽ പഴയ CPIM കാരൻ ആണ് എന്ന് ഞാൻ പറഞ്ഞതിന്റെ തെളിവ് . ഞാൻ ബിജെപിയിൽ വരുന്നതിന്റെ മുൻപ് രാഷ്ട്രീയ പ്രവർത്തനം ചെയിത്തിട്ടില്ല എന്നതാണ് വസ്തവം,അല്ലെങ്കിൽ Cpim ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നപ്പോൾ നിങ്ങൾ എന്നെ സ്വീകരിച്ച പരിപാടിയുടെ വിശദാംശങ്ങൾ തരു.

കേരളത്തില്‍ ഇല്ലായിരുന്നു
17 വയസിൽ പ്ലസ് 2 പഠനത്തിന് ശേഷം എന്റെ ജീവിതം കേരളത്തിനെ പുറത്തായിരുന്നു .വിദ്യാഭാസ കാലഘടവും അതിന് ശേഷം ജോലിയും ആയി 31 വയസ് വരെ ഞാൻ കേരളത്തിൽ ഇല്ലായിരുന്നു.

തെറ്റ് പറ്റി നിങ്ങളുടെ കൂടെ കൂടിയത്
ഈ യാത്രകളിൽ ആണല്ലോ എനിക്ക് തെറ്റ് പറ്റി നിങ്ങളുടെ കുടെ കുടിയ്ത് . പിന്നെ എന്റെ കുടുംബം അപ്പൻ അപ്പൂപ്പൻമാരുടെ കാലം മുതൽ കമ്മ്യൂണിസ്റ്റ് കൂടുംബമാണ്. ചെങ്ങന്നൂർ കല്ലിശേരിയിൽ തിരക്കിയാൽ താങ്കൾക്ക് മനസിലാകും.

കമ്മ്യൂണിസ്റ്റ് കുടുംബം
1950 കളിൽ മുതൽ കല്ലിശേരിയിലെ അദ്യകാല കമ്മ്യണിസ്റ്റ് കുടുംബമാണ് തോട്ടത്തിൽ വീട്ടിൽ കുടുംബം. എന്റെ അപ്പച്ചൻ അദ്യ കമ്മ്യണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ നട്ട ആൽമരം ആണ് ഇന്ന് കല്ലിശേരിയിൽ ഉള്ളത്.

ഞാന്‍ ചെയ്ത വലിയ തെറ്റ്
പക്ഷെ ഞാൻ ഇതിന് മുൻപ് ഒരിക്കലും ആ പ്രസ്ഥാനത്തോട് ചേർന്ന് നിന്നില്ല , അത് ഞാൻ ചെയ്ത വലിയ ഒരു തെറ്റ് ആയിരുന്നു.പിന്നെ തോട്ടത്തിൽ കുടുംബത്തിൽ നിന്ന് ഒരാള് സിപിഎം ഉപേക്ഷിച്ച് വന്നിരുന്നങ്കിൽ അന്ന് നിങ്ങൾ മൈക്ക് കെട്ടിവെച്ച് നാട് നീളെ പറയുമാരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications