കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപഭോക്താക്കൾക്ക് 'മുട്ടൻപണികൊടുത്ത്' എസ്ബിഐ; കേരളത്തിൽ നൂറോളം ശാഖകൾ പൂട്ടുന്നു, ആശങ്കയിൽ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ 'അടി'. എസ്ബിഐ-എസ്ബിടി ലയനത്തിന് തുടർച്ചയായി കേരളത്തിലെ എസ്ബിഐയുടെ നൂറോളം ശാഖകൾ പൂട്ടാനൊരുങ്ങുന്നു. ഏപ്രിലില്‍ എസ്ബിഐ-എസ്ബിടി ലയനം പൂര്‍ത്തിയായെങ്കിലും പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. ലയനത്തോടെ 197 ശാഖകള്‍ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നു ഇതിൽ 44 എണ്ണം ഇതിനകം പൂട്ടി. ശേഷിക്കുന്ന അറുപതിലേറെ ശാഖകൾ പൂട്ടാനൊരുങ്ങുകയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഒരേ പ്രദേശത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതില്‍ ചെറിയ ശാഖ പൂട്ടാനാണ് പദ്ധതി.

<strong>എസ്ബിഐയില്‍ പരിഷ്കരണം: പേരിലും ഐഎഫ്എസ്സി കോഡിലും അടിമുടി മാറ്റം!1300 ബ്രാഞ്ചുകള്‍ക്ക് സംഭവിച്ചത്</strong>എസ്ബിഐയില്‍ പരിഷ്കരണം: പേരിലും ഐഎഫ്എസ്സി കോഡിലും അടിമുടി മാറ്റം!1300 ബ്രാഞ്ചുകള്‍ക്ക് സംഭവിച്ചത്

പൂട്ടിയ ശാഖയുടെ ഉപഭോക്താക്കളുടെ ഇടപാടുകള്‍ നിലനിര്‍ത്തുന്ന ശാഖകളിലേക്ക് മാറ്റുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ജീവനക്കാരെയും പുനര്‍വിന്യസിക്കും. ഉദാഹരണത്തിന്, എസ്ബിടിക്കും എസ്ബിഐക്കും ഒരേ സ്ഥലത്തുതന്നെ ശാഖകള്‍ ഉണ്ടെങ്കില്‍ ഇവയിലൊന്ന് നിര്‍ത്തലാക്കുകയാണ് ചെയ്യക. സംസ്ഥാനത്താകെ നൂറിലേറെ ശാഖകളാണ് ഇത്തരത്തില്‍ നിര്‍ത്തലാക്കാന്‍ കണ്ടെത്തിയിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ചെറുകിട പട്ടണങ്ങളിലും ഗ്രാമീണമേഖലയിലും രണ്ടു ശാഖകളും നിലനിര്‍ത്താന്‍ ജനപ്രതിനിധികളുടെ സമ്മര്‍ദം ഉണ്ടാവുന്നുണ്ട്. എന്നാല്‍, ഒരു സ്ഥലത്ത് രണ്ടുശാഖകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അധികച്ചെലവാണെന്നാണ് ബാങ്കിന്റെ നിലപാട്.

English summary
SBI to close down more than 100 branches in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X