കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിക്ക് പരിഹാരം; 70 കോടി രൂപയുടെ എസ്ബിടി വായ്പ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് എസ്ബിടി 70 കോടി രൂപ വായ്പ അനുവദിച്ചു. പെന്‍ഷന്‍ നല്‍കാന്‍ ഉള്‍പ്പെടെയുള്ള തുകയാണ് വായ്പയായി എസ്ബിടിയില്‍ നിന്നും അനുവദിച്ചത്. ഇതോടെ കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമായി.
അതേസമയം ശമ്പളം സംബന്ധിച്ച ഒരു വിവരവും തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സമരം ചെയ്യുന്ന ജീവനക്കാര്‍ ്‌റിയിച്ചു. എല്ലാ ജീവനക്കാരുടേയും അക്കൗണ്ടില്‍ ശമ്പളം എത്തിയാലുടന്‍ സമരം പിന്‍വലിക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.

ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ പണിമുടക്ക് സംസ്ഥാനത്തെ ബസ് സര്‍വീസുകള്‍ താറുമാറാക്കിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടന കൂട്ടഅവധിയെടുത്താണ് പ്രതിഷേധിച്ചത്. കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ഉള്‍പ്പടെയുള്ള ചില ജില്ലകളില്‍ ഭരണപക്ഷ സംഘടനയും പണിമുടക്കില്‍ പങ്കാളിയായതിനെ തുടര്‍ന്ന് സമരം യാത്രക്കാരെ ദുരിതത്തിലാക്കി.












Click it and Unblock the Notifications