കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിടിയില്‍ മാത്രം എത്തിയത് എട്ടേമുക്കാല്‍ ലക്ഷത്തിന്റെ കള്ളനോട്ടുകള്‍... മോദിയെ പഴിക്കാന്‍ വരട്ടെ

എസ്ബിടിയുടെ ശാഖകളില്‍ ലഭിച്ച കള്ളനോട്ടുകളെ കുറിച്ചുള്ള വിവരം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധം നടപ്പാക്കിയത് വഴി കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാവും എന്നായിരുന്നു വാദം. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അതുകൊണ്ട് നടന്നില്ലെന്ന ആക്ഷേപമാണ് പലരും ഉയര്‍ത്തിയിരുന്നത്. കള്ളനോട്ടുകള്‍ പിടികൂടിയതിന്റെ വാര്‍ത്തകള്‍ അധികമൊന്നും പുറത്ത് വന്നിരുന്നില്ലെന്നതും സത്യമാണ്.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ എസ്ബിടി പുറത്ത് വിടുന്നത്. നവംബര്‍ എട്ടിന് നോട്ട് നിരോധനം നിലവില്‍ വന്നതിന് ശേഷം 8,78,000 രൂപയുടെ കള്ളനോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് വെളിപ്പെടുത്തല്‍.

എന്തായാലും ഇത് വെറുതേ വിടാന്‍ ബാങ്ക് ഉദ്ദേശിച്ചിട്ടില്ല. എസ്ബിടിയിലെ കണക്ക് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. മറ്റ് ബാങ്കുകളിലെ കണക്കുകള്‍ കൂടി പുറത്ത് വരുമ്പോള്‍ അറിയാം സത്യാവസ്ഥ.

കേരളത്തിലെ കണക്കുകള്‍

കേരളത്തിലെ കണക്കുകള്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ശാഖകളില്‍ മാത്രം ലഭിച്ച കള്ളനോട്ടുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് ശേഷം മാത്രം ലഭിച്ച കള്ളനോട്ടുകളാണ് ഇത്.

എട്ടേമുക്കാല്‍ ലക്ഷം രൂപ

എട്ടേമുക്കാല്‍ ലക്ഷം രൂപ

8,78,000 രൂപയുടെ കള്ളനോട്ടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ വിവധ ശാഖകളിലായി ലഭിച്ചിട്ടുള്ളത്. കേരളത്തില്‍ കള്ളനോട്ടുകള്‍ വ്യാപകമാണ് എന്നതിന്റെ കൃത്യമായ തെളിവാണിത്.

വെറുതേ വിടില്ല

വെറുതേ വിടില്ല

കള്ളനോട്ട് കിട്ടിയത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കും എന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നോട്ട് നല്‍കിയവരുടെ വിശദാംശങ്ങളും പോലീസിന് കൈമാറും.

അഞ്ചില്‍ കൂടുതല്‍ കള്ളനോട്ടുകള്‍

അഞ്ചില്‍ കൂടുതല്‍ കള്ളനോട്ടുകള്‍

അഞ്ചില്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ലഭിച്ചാല്‍ പോലീസിനെ വിവരം അറിയിക്കണം എന്നാണ് ചട്ടം. എന്നാല്‍ എസ്ബിടിയില്‍ ലഭിച്ച കള്ളനോട്ടുകളെല്ലാം അല്ലാതെ എത്തിയവയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ആരും അറിയാത്ത കള്ളനോട്ടുകള്‍

ആരും അറിയാത്ത കള്ളനോട്ടുകള്‍

തങ്ങളുടെ കൈവശം ഉള്ളത് കള്ളനോട്ട് ആണെന്നറിയാത്തവരായിരിക്കും ഇത്തരത്തില്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും എളുപ്പമാവില്ല.

എത്ര കോടി ബാങ്കില്‍ എത്തി

എത്ര കോടി ബാങ്കില്‍ എത്തി

നോട്ട് നിരോധനത്തിന് ശേഷം ഡിസംബര്‍ 28 വരെ ബാങ്കില്‍ എത്തിയ തുകയുടെ കണക്കും എസ്ബിടി പുറത്ത് വിട്ടിട്ടുണ്ട്. 12,872 കോടിരൂപയുടെ അസാധു നോട്ടുകളാണ് എസ്ബിടിയില്‍ എത്തിയിട്ടുള്ളത്.

മറ്റ് ബാങ്കുകളിലെ കണക്കുകള്‍

മറ്റ് ബാങ്കുകളിലെ കണക്കുകള്‍

കള്ളനോട്ടുകള്‍ സംബന്ധിച്ച് മറ്റു ബാങ്കുകളില്‍ നിന്നുള്ള കണക്കുകള്‍ കൂടി പുറത്ത് വന്നാലേ ചിത്രം വ്യക്തമാവുകയുള്ളു. കേരളത്തില്‍ വ്യാപകമായ രീതിയില്‍ കള്ളനോട്ടുകള്‍ പ്രചരിക്കുന്നുണ്ടെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു

English summary
After Note Ban, SBT got 8.78 lakh worth Counterfeit Notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X