കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലയനത്തെ എതിര്‍ത്ത ചീഫ് ജനറല്‍മാനേജറെ സ്ഥലം മാറ്റി; എസ്ബിടി ജീവനക്കാര്‍ പുറത്തിറങ്ങി പ്രതിഷേധിച്ചു...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തെ എതിര്‍ത്ത എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍ ആദി കേശവനെ സ്ഥലം മാറ്റിയതില്‍ ജീവനക്കാരുടെ പ്രതിഷേധം. സംസ്ഥാന വ്യാപകമായി എസ്ബിടി ജീവനക്കാര്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. പൂജപ്പുര എസ്ബിടി ആസ്ഥാനത്ത് നടന്ന പ്രതിഷേധസമരം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ എല്ലാ എസ്ബിടി ശാഖകളിലും ജീവനക്കാര്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഹൈദരാബാദിലേക്കാണ് ആദികേശവനെ സ്ഥലം മാറ്റിയത്. ബാങ്ക് ലയന തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ ബാങ്ക് അസോസിയേഷന്‍, ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്നിരുന്നു.

sabt protest

ലയനത്തിന് മുന്നോടിയായി എസ്ബിടി കരാര്‍ ജവനക്കാരെ പിരിച്ച് വിട്ടു. നൂറ് കണക്കിന്‌ കരാര്‍ ജീവനക്കാരെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ച് വിട്ടത്. ചീഫ് ജനറല്‍ മാനേജര്‍ ആദി കേശവന്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതോടെ പ്രതികാര നടപടിയായി ആദികേശവനെ എസ്ബിടി ആസ്ഥാനത്ത് നിന്ന് സ്ഥലം മാറ്റുകയായിരുന്നു.

Read Also: കൊള്ളപ്പലിശക്കാരെ നിലയ്ക്ക് നിര്‍ത്തും; പാലക്കാട് മാവോയിസ്റ്റ് ലഘുലേഖ !

തികച്ചും ഏകാധിപത്യ തീരുമാനമാണ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ആദികേശവനെ സ്ഥലം മാറ്റിയതിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത് വന്നിട്ടുണ്ട്.

എസ്ബിഐ-എസ്ബിടി ലയനത്തിനെതിരെ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ചീഫ് ജനറല്‍ മാനേജര്‍ ആദികേശവനെ പ്രതികാര നടപടിയുടെ ഭാഗമായി ഹൈദരാബാദിലേക്ക് സ്ഥലംമാറ്റിയത് പ്രതിഷേധാര്‍ഹമാണെന്ന് സുധീരന്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തെ സിജിഎം കലാവധി അവസാനിപ്പിക്കും മുമ്പ് ആദികേശവനെ സ്ഥലം മാറ്റിയ തെറ്റായ നടപടി പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Read Also: ശ്രീകൃഷ്ണജയന്തിക്കായി തയ്യാറാക്കിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചു; ബിജെപി സിപിഎം സംഘര്‍ഷം...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
SBT employees protest against transferring Keral chief General Manager Adhi Kesavan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X