കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിടിയില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

Google Oneindia Malayalam News

കൊച്ചി: എസ്ബിടിയില്‍ യൂണിയന്‍ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കി. ജൂണ്‍ 22 നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. എച്ച്ആര്‍ വിഭാഗം ജനറല്‍ മാനേജര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കുന്നു.

തൊഴില്‍ നിയമങ്ങള്‍ മാറുന്നു, ജോലി സമയം ഒമ്പത് മണിക്കൂര്‍തൊഴില്‍ നിയമങ്ങള്‍ മാറുന്നു, ജോലി സമയം ഒമ്പത് മണിക്കൂര്‍

ബാങ്കിനുള്ളിലോ, ബാങ്കിന്റെ പരിധിക്ക് അകത്തോ യാതൊരുവിധ പ്രകടനങ്ങലോ, യോഗങ്ങളോ, പോസ്റ്ററുകളോ വേണ്ടെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ബാങ്കിന്റെ കോംപൗണ്ടിനകത്ത് യൂണിയനുകളുടെ ഫഌക്‌സുകള്‍ വെക്കരുതെന്നും, ബാങ്കിന്റെ ഹാളുകള്‍ യൂണിയനുകളുടെ യോഗത്തിനായി ഉപയോഗിക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

SBI

എന്നാല്‍ ഈ നടപടികള്‍ ശക്തമായി എതിര്‍ക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. ജീവനക്കാരുടെ എതിര്‍പ്പുകളെ അവഗണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു.

എസ്ബിഐ -അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിഎസ്ബിഐ -അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിള ബാങ്കിനെയുമാണ് എസ്ബിഐയില്‍ ലയിപ്പിക്കുക. ഇതിനെതിരെ വിവധ യൂണിനുകള്‍ സമര പരിപാടികള്‍ നടത്തുന്നുമുണ്ട്. ഇതിനിടയിലാണ് യൂണിയന്‍ നിരോധിച്ച് കൊണ്ടുള്ള പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

English summary
SBT restricted trade union works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X