എസ്ബിഐ ഉപഭോക്താക്കള്‍ ജാഗ്രതൈ!ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു,തിരുവനന്തപുരത്ത് സംഭവിച്ചത്...
അക്കൗണ്ട് വിവരങ്ങളോ, എടിഎം പിന് നമ്പറോ ഫോണിലൂടെ ആര്‍ക്കും കൈമാറരുതെന്നും, എസ്ബിഐയില്‍ നിന്നും ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആരും വിളിക്കില്ലെന്നുമാണ് ബാങ്ക് നല്കുന്ന മുന്നറിയിപ്പ്.
തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കാണ് ഒരേ ദിവസം പണം നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ടെക്നോപാര്‍ക്ക് ജീവനക്കാരിയായ സിബിനയ്ക്ക് 20000 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.
എസ്ബിടി-എസ്ബിഐ ലയനത്തെ തുടര്‍ന്ന് പുതിയ എടിഎം കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞാണ് യുവതിക്ക് സന്ദേശം ലഭിച്ചത്. പിന്നീട് സ്ത്രീ ശബ്ദത്തില്‍ വന്ന ഫോണ്‍ കോളില്‍ സിബിനയുടെ അക്കൗണ്ട് വിവരങ്ങള്‍ പറഞ്ഞ് വിശ്വാസം സ്ഥാപിച്ചെടുക്കുകയും, പുതിയ എടിഎം കാര്‍ഡിനായി നിലവിലെ എടിഎം കാര്‍ഡിന്റെ പിന് നമ്പറും മറ്റു വിശദാംശങ്ങളും ആവശ്യപ്പെടുകയായിരുന്നു.

പിന്നീടാണ് അക്കൗണ്ടില്‍ നിന്നും 20000 രൂപ നഷ്ടപ്പെട്ടതായി സിബിന അറിയുന്നത്. ഉടന്‍ തന്നെ ബാങ്ക് അധികൃതരെ വിവരമറിയിച്ചെങ്കിലും, ബാങ്കില്‍ നിന്നോ എസ്ബിഐയുടെ ഏതെങ്കിലും ഓഫീസില്‍ നിന്നോ ഇത്തരത്തില്‍ സന്ദേശം പോയിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നാണ് സിബിന പറഞ്ഞത്. തിരുവനന്തപുരം സ്വദേശിയായ യുവാവിനും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

എസ്ബിടി-എസ്ബിഐ ലയനത്തിന്റെ പേരില്‍ ആരുടെയും എടിഎം കാര്‍ഡുകള്‍ മാറില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അക്കൗണ്ട് വിവരങ്ങളോ, എടിഎം പിന് നമ്പറോ ഫോണിലൂടെ ആര്‍ക്കും കൈമാറരുതെന്നും, എസ്ബിഐയില്‍ നിന്നും ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആരും വിളിക്കില്ലെന്നുമാണ് ബാങ്ക് നല്കുന്ന മുന്നറിയിപ്പ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications