കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ ഉപഭോക്താക്കള്‍ ജാഗ്രതൈ!ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു,തിരുവനന്തപുരത്ത് സംഭവിച്ചത്...

അക്കൗണ്ട് വിവരങ്ങളോ, എടിഎം പിന്‍ നമ്പറോ ഫോണിലൂടെ ആര്‍ക്കും കൈമാറരുതെന്നും, എസ്ബിഐയില്‍ നിന്നും ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആരും വിളിക്കില്ലെന്നുമാണ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.

Google Oneindia Malayalam News

തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കാണ് ഒരേ ദിവസം പണം നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ സിബിനയ്ക്ക് 20000 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.

എസ്ബിടി-എസ്ബിഐ ലയനത്തെ തുടര്‍ന്ന് പുതിയ എടിഎം കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞാണ് യുവതിക്ക് സന്ദേശം ലഭിച്ചത്. പിന്നീട് സ്ത്രീ ശബ്ദത്തില്‍ വന്ന ഫോണ്‍ കോളില്‍ സിബിനയുടെ അക്കൗണ്ട് വിവരങ്ങള്‍ പറഞ്ഞ് വിശ്വാസം സ്ഥാപിച്ചെടുക്കുകയും, പുതിയ എടിഎം കാര്‍ഡിനായി നിലവിലെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പറും മറ്റു വിശദാംശങ്ങളും ആവശ്യപ്പെടുകയായിരുന്നു.

sbi

പിന്നീടാണ് അക്കൗണ്ടില്‍ നിന്നും 20000 രൂപ നഷ്ടപ്പെട്ടതായി സിബിന അറിയുന്നത്. ഉടന്‍ തന്നെ ബാങ്ക് അധികൃതരെ വിവരമറിയിച്ചെങ്കിലും, ബാങ്കില്‍ നിന്നോ എസ്ബിഐയുടെ ഏതെങ്കിലും ഓഫീസില്‍ നിന്നോ ഇത്തരത്തില്‍ സന്ദേശം പോയിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നാണ് സിബിന പറഞ്ഞത്. തിരുവനന്തപുരം സ്വദേശിയായ യുവാവിനും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

atm

എസ്ബിടി-എസ്ബിഐ ലയനത്തിന്റെ പേരില്‍ ആരുടെയും എടിഎം കാര്‍ഡുകള്‍ മാറില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അക്കൗണ്ട് വിവരങ്ങളോ, എടിഎം പിന്‍ നമ്പറോ ഫോണിലൂടെ ആര്‍ക്കും കൈമാറരുതെന്നും, എസ്ബിഐയില്‍ നിന്നും ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആരും വിളിക്കില്ലെന്നുമാണ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.

English summary
technopark employee lost her money through online fraud activity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X