Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാങ്കോ മുളക്കലിന്റെ ഹരജി തള്ളി സുപ്രീംകോടതി; വിചാരണ നേരിടണം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ഹരജി സുപ്രീംകോടതി തള്ളി. കേസില്‍ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ഫ്രാങ്കോ മുളക്കല്‍ കേസില്‍ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ഫ്രാങ്കോ മുളക്കലിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്. വ്യക്തിപരമായ വിദ്വേഷം കൊണ്ടാണ് കന്യാസ്ത്രീ തനിക്കെതിരെ നിയമനടിക്കൊരുങ്ങിയതെന്നായിരുന്നു ഫ്രാങ്കോ മുളക്കലിന്റെ ആരോപണം.

franco

ഫ്രാങ്കോ മുളക്കലിന് അനുവദിച്ച ജാമ്യം വിചാരണ കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
കോട്ടയം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയക്ക്ല്‍ വിചാരണയ്ക്ക് ഹാജരാവാതിരുന്നത്.

കൊവിഡ് രോഗം സ്ഥിരീകരിച്ച ഒരാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകാതിരുന്നതെന്നായിരുന്നു അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ ജാമ്യം റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. ഫ്രാങ്കോ ഇപ്പോള്‍ താമസിക്കുന്ന ജലന്ധര്‍ കൊവിഡ് തീവ്രമേഖലയായിരുന്നതിനാലാണ് യാത്ര ചെയ്ത് കോടതിയില്‍ എത്താന്‍ കഴിയാതിരുന്നതെന്നായിരുന്നു കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാകാതിരുന്നതിന് കാരണമായി ബോധിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+