കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയെ രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കരുതെന്ന് വിഎസിനോട് ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കോടതിയെ വിഎസ് അച്യുതാനന്ദന്‍ രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കരുതെന്ന് ഉമ്മന്‍ചാണ്ടി. കോടതിയുടെ വിലപ്പെട്ട സമയം രാഷ്ട്രീയ വൈര്യത്തിന് ഉപയോഗിച്ചതിനാണ് വിഎസിനെ കോടതി നിശിതമായി വിമര്‍ശിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടൂര്‍ പ്രകാശിന്‍റെ മകന്‍റെ വിവാഹ നിശ്ചയത്തിന് പോയതിന്‍റെ കാരണം പറഞ്ഞ് ഉമ്മന്‍ചാണ്ടിഅടൂര്‍ പ്രകാശിന്‍റെ മകന്‍റെ വിവാഹ നിശ്ചയത്തിന് പോയതിന്‍റെ കാരണം പറഞ്ഞ് ഉമ്മന്‍ചാണ്ടി

നേരത്തെ പോമോയില്‍ കേസില്‍ വിഎസ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പിഴയിടാക്കുമെന്ന് വരെ സുപ്രീംകോടതി പറഞ്ഞിരുന്നു. അന്ന് കണ്ണ് തുറന്നിരുന്നെങ്കില്‍ ഈ പ്രഹരം ഏല്‍ക്കേണ്ടി വരില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

VS Achuthananthan

ഐസ്‌ക്രീം പാര്‍ലര്‍കേസിന്റെ പേരില്‍ ഇരുപത് വര്‍ഷമായി കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുകയാണ് വിഎസ്. പരമോന്നത നീതി പീഠത്തില്‍ നിന്നേറ്റ തിരിച്ചടിയില്‍ വിഎസ് ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഎസ് 'കുഞ്ഞാപ്പയെ' തൊട്ടപ്പോള്‍ പിണറായിക്ക് പൊള്ളിയോ? നിയമോപദേശകന്‍ ദാമോദരന്‍ ആര്‍ക്ക് വേണ്ടി?വിഎസ് 'കുഞ്ഞാപ്പയെ' തൊട്ടപ്പോള്‍ പിണറായിക്ക് പൊള്ളിയോ? നിയമോപദേശകന്‍ ദാമോദരന്‍ ആര്‍ക്ക് വേണ്ടി?

ഇരുപത് വര്‍ഷമായി നീണ്ട ഐസ്‌ക്രീം പാര്‍ലര്‍ കേസ് മാറി മാറി വന്ന സര്‍ക്കാരുകള്‍ അന്വേഷിച്ചതാണ്. കൂടാതെ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വരെ അന്വേഷണം നടന്നിരുന്നു. പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും കുഞ്ഞാലികുട്ടിക്ക് അനുകൂലമായി വിധിക്കുകയും കേസ് തള്ളുകയുമായിരുന്നു.

English summary
Oomman Chandy's statement for Supreme Court dosmisses VS plea in ice cream parlour case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X