ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവര്
ദില്ലി: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ വിയോജിപ്പുമായി തന്ത്രി കണ്ഠരര് രാജിവര്. സുപ്രീകോടതി വിധിയെ അംഗീകരിക്കുന്നവെങ്കിലും വിധി നിരാശാ ജനകമായിരുന്നെന്നായിരുന്നു കണ്ഠരര് രാജീവവരുടെ പ്രതികരണം.
ഒരു പൗരനെന്ന നിലയില്‍ സുപ്രീംകോടതിയെ ബഹുമാനിക്കുകുയം അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് ഈ വിധി നിരാശാജനകമാണ്. പഴയ രീതി തന്നെ തുടരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും കണ്ഠരര് രാജീവര്‍ കൂട്ടിച്ചേര്‍ത്തു.
12 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി ഇന്നുണ്ടായാത്. സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരംതാഴ്ത്തലിന് തുല്യമാണ്. വിശ്യാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നും വിധി പ്രസ്താവനയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.

Recommended Video



Click it and Unblock the Notifications