ഐസ്‌ക്രീം കേസ്: സര്‍ക്കാരിനും സിബിഐക്കും നോട്ടീസ്
ദില്ലി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസുമായി ബന്ധപ്പെട്ട് സിബിഐക്കും സംസ്ഥാന സര്‍ക്കാറിനും സുപ്രീം കോടതി നോട്ടീസ് അയയ്ക്കും. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
പണം നല്‍കി സാക്ഷികളെ മൊഴിമാറ്റി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച 12 ഉന്നതരെ കുറിച്ചുള്ള തെളിവുകളുണ്ടന്ന് വിഎസ് ഹര്‍ജിയില്‍ പറയുന്നു. കേസിലുള്‍പ്പെട്ടവരുടെ പേര് വെളിപ്പെടുത്താന്‍ കോടതിക്ക് നാണക്കേടാണെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്നും വിഎസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

അതേസമയം, ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഈ കേസില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയാണ് എതിര്‍ക്കക്ഷി.
അതേസമയം സിബിഐക്കും സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസയച്ചതുമായി ബന്ധപ്പെട്ട് ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് അഭിപ്രായങ്ങള്‍ ചോദിക്കാന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകോട് തനിക്കൊന്നും പറയാനില്ലെന്നും നിങ്ങളൊന്ന് ഇരുവശത്തേക്കും മാറിത്തന്നാല്‍ അടുത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പോകാമായിരുന്നെന്നായിരുന്നു വിഎസിന്റെ മറുപടി.












Click it and Unblock the Notifications