കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ജഡ്ജിമാര്‍ അധികാരമേറ്റു; ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലത്തില്‍ സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: മലയാളിയായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് ഉള്‍പ്പടേയുളള നാലുപേര്‍ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയര്‍ന്നു. സുപ്രീംകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അംഗബലമാണ് ഇത്. കാസർകോട്ട് കുടുംബവേരുകളുള്ള മൈസൂരു സ്വദേശിയായ ജസ്റ്റിസ് രവീന്ദ്ര ഭട്ട്. ഹൃഷികേശ് റോയ്, വി. രാമസുബ്രഹ്മണ്യന്‍, കൃഷ്ണ മുരാരി എന്നിവരാണ് പുതുതായി അധികാരമേറ്റ ജഡ്ജിമാര്‍.

പോളിങ്ങ് ദിനത്തില്‍ 'വെടിപൊട്ടിച്ച്' പിജെ ജോസഫ് വിഭാഗം; ഒറ്റക്കെട്ടായി നിന്നില്ല, ആശങ്കയോടെ യുഡിഎഫ്പോളിങ്ങ് ദിനത്തില്‍ 'വെടിപൊട്ടിച്ച്' പിജെ ജോസഫ് വിഭാഗം; ഒറ്റക്കെട്ടായി നിന്നില്ല, ആശങ്കയോടെ യുഡിഎഫ്

ജുലൈ 31 നായിരുന്നു സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രീംകോടതിയിലെ ജഡ്ഡിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

supreme-cour

ആഗസ്റ്റ് 7 ന് സുപ്രീകോടതി(ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബില്‍ 2019 ലോക്സഭയില്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. ആഗസ്ത് 10 ന് തന്നെ ബില്ലിന് രാഷ്ട്രപതിയുടെ ​അംഗീകാരം ലഭിച്ചു. നാല് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയർത്താനുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ സെപ്തംബര്‍ 18 ന് കേന്ദ്ര സർക്കാറും അംഗീകരിച്ചു.

കോടതി കനിഞ്ഞില്ലെങ്കില്‍ വിമതരുടെ ഭാവി അവതാളത്തില്‍; ബിജെപി സഹായിച്ചില്ലെന്നും പരാതികോടതി കനിഞ്ഞില്ലെങ്കില്‍ വിമതരുടെ ഭാവി അവതാളത്തില്‍; ബിജെപി സഹായിച്ചില്ലെന്നും പരാതി

സുപ്രീംകോടതിയില്‍ 58669 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇവ തീര്‍പ്പാക്കാന്‍ അടിയന്തര നടപകള്‍ വേണമെന്നും പ്രധാനമന്ത്രിക്ക് അയച്ച് കത്തില്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. 2009 ലായിരുന്നു അവസാനമായി സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചത്. 26 ല്‍ നിന്ന് 31 ആയിട്ടായിരുന്നു അന്നത്തെ വര്‍ധിപ്പിക്കല്‍.

English summary
SC on attained its full strength after the swearing of four new judges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X