കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിരോവസ്ത്ര വിവാദത്തില്‍ സുപ്രീം കോടതിയെ പഠിപ്പിയ്ക്കാന്‍ ലീഗ്... പൗരത്വം ഉപേക്ഷിയ്ക്കാന്‍ ബിജെപി

Google Oneindia Malayalam News

കോഴിക്കോട്: സിബിഎസ്ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം ധരിച്ചവരെ പരിശോധനയ്ക്ക് വിധേയമാക്കിയ സംഭവത്തിലും ശിരോവസ്ത്രം ധരിയ്ക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തിലും വിവാദം പുകയുന്നു. മുസ്ലീം ലീഗും കത്തോലിക്കാ സഭയും കെപിസിസി അധ്യക്ഷനും വിഷത്തില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി.

ശിരോവസ്ത്രം ധരിയ്ക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം തെറ്റാണെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. സുപ്രീം കോടതി പരാമര്‍ശം വിശ്വാസത്തിന് എതിരാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സുപ്രീം കോടതി പരാമര്‍ശത്തിനെതിരെ തിരിഞ്ഞവര്‍ ഭരണഘടനാ വിരുദ്ധ നിലപാടാണ് എടുക്കുന്നതെന്നാണ് ബിജെപിയുടെ വിമര്‍ശനം.

ശിരോവസ്ത്രം

ശിരോവസ്ത്രം

പരീക്ഷയ്ക്ക് വേണ്ടി ശിരോവസ്ത്രം അല്‍പ നേരം ഉപേക്ഷിയ്ക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നും ഇല്ലെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.

കന്യാസ്ത്രീ

കന്യാസ്ത്രീ

ശിരോവസ്ത്രം ഒഴിവാക്കാന്‍ സമ്മതമല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കന്യാസ്ത്രീയ്ക്ക് അഖിലേന്ത്യാ പ്രവേശന പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല

പരാമര്‍ശം തെറ്റ്

പരാമര്‍ശം തെറ്റ്

ശിരോവസ്ത്രം ധരിയ്ക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശം തെറ്റാണെന്നാണ് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്.

നിസ്സാര ചോദ്യമല്ല

നിസ്സാര ചോദ്യമല്ല

സുപ്രീം കോടതിയുടെ പരാമര്‍ശം വിശ്വാസത്തിന് എതിരാണ്. കോടതിയ്ക്ക് നിസ്സാരമായി ചോദിയ്ക്കാവുന്ന ചോദ്യമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

വിഎം സുധീരന്‍

വിഎം സുധീരന്‍

ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ കന്യാസ്ത്രീയ്ക്ക് പരീക്ഷ എഴുതാന്‍ പറ്റാതെ പോയ സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രംഗത്തെത്തിയിട്ടുണ്ട്.

എംഐ ഷാനവാസ്

എംഐ ഷാനവാസ്

ശിരോവസ്ത്ര വിവാദം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എംഐ ഷാനവാസ് എംപി പറഞ്ഞു.

 ഭരണഘടനാവിരുദ്ധം

ഭരണഘടനാവിരുദ്ധം

സുപ്രീം കോടതി പരാമര്‍ശത്തെ മതത്തിന്റെ പേരില്‍ എതിര്‍ക്കുന്ന മുസ്ലീം ലീഗിന്റെ നിലപാട് ഭരണഘന വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു.

പൗരത്വം ഉപേക്ഷിയ്ക്കണം

പൗരത്വം ഉപേക്ഷിയ്ക്കണം

രാജ്യത്തെ നിയമം അനുസരിച്ച് ജീവിയ്ക്കാന്‍ പറ്റില്ലെങ്കില്‍ പൗരത്വം ഉപേക്ഷിയ്ക്കാന്‍ തയ്യാറാകണം എന്നും വി മുരളീധരന്‍ പറഞ്ഞു.

English summary
Supreme Court order on head scarf is against religious belief: Muslim League.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X