കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു, ദിലീപിന്റെ ഹർജി ജൂലൈയിൽ പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസിലെ എട്ടാം പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിചാരണ സുപ്രീം കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

രാഹുൽ ഗാന്ധിക്ക് ഇറ്റലിയിൽ സ്വന്തമായി രാജകൊട്ടാരം.. വീഡിയോ വൈറൽ, പൊളിച്ചടുക്കി ആൾട്ട് ന്യൂസ്!രാഹുൽ ഗാന്ധിക്ക് ഇറ്റലിയിൽ സ്വന്തമായി രാജകൊട്ടാരം.. വീഡിയോ വൈറൽ, പൊളിച്ചടുക്കി ആൾട്ട് ന്യൂസ്!

ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി വിചാരണ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ജൂലൈ മൂന്നാം വാരത്തില്‍ പരിഗണിക്കും.

sc

കേസിലെ സുപ്രധാന തെളിവുകളില്‍ ഒന്നായ മെമ്മറി കാര്‍ഡ് തൊണ്ടിമുതലല്ല, രേഖയാണ് എന്നാണ് ദിലീപിന്റെ വാദം. അതുകൊണ്ട് തന്നെ പ്രതിയെന്ന നിലയ്ക്ക് എല്ലാ രേഖകളുടെ പകര്‍പ്പ് കിട്ടാനുമുളള അവകാശമുണ്ടെന്നും ദിലീപ് വാദിക്കുന്നു. മെമ്മറി കാര്‍ഡ് രേഖയാണ് എങ്കില്‍ അത് ദിലീപിന് കൈമാറണമോ എന്ന് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന്റെതാണ് നിരീക്ഷണം.

തിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണനതിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണന

മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണ് എന്നും അതിനാല്‍ ദിലീപിന് കൈമാറാന്‍ സാധിക്കില്ല എന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാലിത് വാക്കാല്‍ മാത്രമാണ് കോടതിയെ അറിയിച്ചിരുന്നത്. ഇക്കാര്യം രേഖാമൂലം കോടതിക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ജൂലൈയില്‍ കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കൃത്യമായ നിലപാട് അറിയിക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

English summary
Actress Attack Case: Supreme Court order stay to trial in actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X