കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണിറുക്കി ഹിറ്റായ പ്രിയ കുട്ടൂസ് ഇനി പേടിക്കണ്ട; അറസ്റ്റും കേസും ഇല്ല... സുപ്രീം കോടതി റദ്ദാക്കി

  • By Desk
Google Oneindia Malayalam News

ദില്ലി: ഒരു പാട്ടിലെ ഒരു സീന്‍ കൊണ്ട് അന്താരാഷ്ട്ര പ്രശസ്തയായ ആളാണ് തൃശൂര്‍ക്കാരി പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ എന്ന ഗാനത്തിലെ കണ്ണിറുക്കലാണ് പ്രിയയെ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആക്കി മാറ്റിയത്.

ഒമർ ലുലുവിനെ പൊളിച്ചടുക്കി അഭിലാഷ് മോഹൻ... കുരുപൊട്ടി തെറിവിളിയുമായി എഫ്‌എഎഫ് സി; ട്രോളിക്കൊന്നുഒമർ ലുലുവിനെ പൊളിച്ചടുക്കി അഭിലാഷ് മോഹൻ... കുരുപൊട്ടി തെറിവിളിയുമായി എഫ്‌എഎഫ് സി; ട്രോളിക്കൊന്നു

പ്രിയ കുട്ടൂസ് അല്ല, ഇത് സാധ്വി കുട്ടൂസ്!!! സാധ്വി സരസ്വതിയെ കൂട്ടൂസ് ആക്കി ട്രോളുകളുടെ ബഹളം!!!പ്രിയ കുട്ടൂസ് അല്ല, ഇത് സാധ്വി കുട്ടൂസ്!!! സാധ്വി സരസ്വതിയെ കൂട്ടൂസ് ആക്കി ട്രോളുകളുടെ ബഹളം!!!

എന്നാല്‍ അതിനൊപ്പം തന്നെ വലിയ വിവാദങ്ങളും പ്രിയ പ്രകാശ് വാര്യര്‍ക്കൊപ്പം കൂടി. മാണിക്യമലരായ പൂവിയിലെ കണ്ണിറുക്കല്‍ മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണം ആയിരുന്നു അത്. വെറും ആരോപണത്തില്‍ അത് ഒതുങ്ങുകയും ചെയ്തില്ല.

ഹൈദരാബാദില്‍ നിന്നുള്ള ചിലര്‍ പ്രിയയ്ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ കേസ് കൊടുക്കുകയും ചെയ്തു. പോലീസ് കേസും എടുത്തു. ഒടുവില്‍ ആ കേസ് ഇപ്പോള്‍ സുപ്രീം കോടതി തീര്‍പ്പാക്കിയിരിക്കുകയാണ്.

ഒരു അഡാര്‍ ലവ്

ഒരു അഡാര്‍ ലവ്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ ആണ് പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധ നേടുന്നത്. ഗാനത്തിലെ ചില രംഗങ്ങളില്‍ മാത്രമേ പ്രിയ പ്രത്യക്ഷപ്പെടുന്നുള്ളു. പ്രിയ ആയിരുന്നില്ല ചിത്രത്തിലെ നായിക എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

മാണിക്യമലരും കണ്ണിറുക്കലും

മാണിക്യമലരും കണ്ണിറുക്കലും

മാണിക്യ മലരായ പൂവീ... എന്ന ഗാരഗംത്തിലെ കണ്ണിറുക്കലിലൂടെ ആണ് പ്രിയ ആരാധകരുടെ പ്രിയങ്കരിയായത്. പാട്ട് സൂപ്പര്‍ ഹിറ്റ് ആയി. പ്രിയ വാര്യര്‍ ആകട്ടെ ഇന്റര്‍നെറ്റ് സെന്‍സേഷനും. ആഗോള തലത്തില്ഡ തന്നെ പ്രിയ പ്രശസ്തയാവുകയായിരുന്നു.

മതവികാരം വ്രണപ്പെട്ടു

മതവികാരം വ്രണപ്പെട്ടു

പ്രവാചകന്‍ മുഹമ്മദ് നബിയേയും പത്‌നി ഖദീജ ബീവിയേയും പറ്റിയുള്ളതാണ് മാണിക്യമലരായ പൂവീ എന്ന ഗാനം. സിനിമയില്‍ ചിത്രീകരിച്ചപ്പോള്‍ അത് പ്രവാചകനേയും പത്‌നിയേയും അപകീര്‍ത്തിപ്പെടുത്തി എന്നാണ് ആരോപണം ഉയര്‍ന്നത്. ഹൈദരാബാദിലെ ഒരു സംഘം ആളുകള്‍ ആയിരുന്നു പരാതിയുമായി രംഗത്തെത്തിയത്.

പോലീസ് കേസ്

പോലീസ് കേസ്

പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ഫലഖ് നുമ്മ പോലീസ് സ്‌റ്റേഷനില്‍ പ്രിയ പ്രകാശ് വാര്യര്‍ക്കും ഒമര്‍ ലുലുവിനും എതിരെ കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതോടെ വിവാദം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. അതിനിടെ മഹാരാഷ്ട്രയിലെ ഔറംഗബാദിലും പ്രിയക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.

 നിയമയുദ്ധം

നിയമയുദ്ധം

ഒരുപക്ഷേ, പ്രിയ വാര്യര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് പോലും വാര്‍ത്തകള്‍ പ്രചരിച്ചു. ഈ സാഹചര്യത്തില്‍ ആയിരുന്നു പ്രിയയും ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തര പ്രാധാന്യത്തോടെ അന്ന് സുപ്രീം കോടതി കേസ് പരിഗണിക്കുകയും ചെയ്തു.

ഇനി കേസുകള്‍ വേണ്ട

ഇനി കേസുകള്‍ വേണ്ട

തങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കണം എന്നായിരുന്നു പ്രിയയുടേയും ഒമര്‍ ലുലുവിന്റേയും ആവശ്യം. ഇനി ഇത്തരത്തില്‍ കേസുകള്‍ എടുക്കരുത് എന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി എടുത്ത കേസുകളിലെ തുടര്‍ നടപടികള്‍ തടഞ്ഞു. ഇനി ഈ വിഷയത്തില്‍ എവിടേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത് എന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

സെന്‍സര്‍ ബോര്‍ഡ് ചെയ്യട്ടെ

സെന്‍സര്‍ ബോര്‍ഡ് ചെയ്യട്ടെ

ചിത്രീകരണം പോലും പൂര്‍ത്തിയാകാത്ത ചിത്രമാണ് ഒരു അഡാര്‍ ലവ്. സിനിമയില്‍ ആക്ഷേപകരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് നടപടി എടുക്കാം എന്നായിരുന്നു അന്ന് സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കിയത്. അതിന് മുമ്പ് തന്നെ പാട്ട് പിന്‍വലിക്കുന്നതായി ഒമര്‍ ലുലു നടത്തിയ പ്രഖ്യാപനവും വിവാദമായിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ഇനി ധൈര്യമായി കണ്ണിറുക്കാം

ഇനി ധൈര്യമായി കണ്ണിറുക്കാം

അന്നത്തെ ആ കേസ് സുപ്രീം കോടതി ഇപ്പോള്‍ തീര്‍പ്പാക്കിയിരിക്കുന്നത്. പ്രിയക്കും ഒമര്‍ ലുലുവിനും എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

നിങ്ങള്‍ക്ക് വേറെ പണിയില്ലേ...

നിങ്ങള്‍ക്ക് വേറെ പണിയില്ലേ...

കോടതിയില്‍ രൂക്ഷ വിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉന്നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരെങ്കിലും ഒരു സിനിമയില്‍ ഒരു പാട്ട് പാടിയാല്‍, അതിനെതിരെ കേസ് എടുക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ എന്നായിരുന്നു തെലങ്കാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകനോട് അദ്ദേഹം ചോദിച്ചത്.

പ്രിയ പിന്നേയും ഫേമസ്

പ്രിയ പിന്നേയും ഫേമസ്

എന്തായാലും പ്രിയ പ്രകാശ് വാര്യരെ ഇന്റര്‍നെറ്റ് ലോകം ഒന്ന് മറന്നിരിക്കുകയാണ്. കേസിന്റെ വിധി പ്രിയയെ വീണ്ടും പ്രശസ്തയാക്കിയിരിക്കുകയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

മഞ്ചിന്റെ പരസ്യം

മഞ്ചിന്റെ പരസ്യം

കണ്ണിറുക്കല്‍ നല്‍കിയ പ്രശസ്തി പ്രിയ പ്രകാശ് വാര്യയെ മഞ്ചിന്റെ പരസ്യ മോഡല്‍ വരെ ആക്കിയിരുന്നു. എന്നാല്‍ പിന്നീട് മഞ്ച് ഈ പരസ്യം പിന്‍വലിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

English summary
Supreme Court quashes FIR against viral winking girl Priya Prakash Varrier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X