കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിയ വിഭാഗക്കാര്‍ക്ക് ജോലിക്ക് കൂലിയായി മദ്യം നല്‍കുന്ന പ്രവണതക്ക് മാറ്റം വരണം: എസ്സി-എസ്ടി ഉപസമിതി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പണിയ വിഭാഗക്കാര്‍ക്ക് ജോലിക്ക് കൂലിയായി മദ്യം നല്‍കുന്ന പ്രവണതക്ക് മാറ്റമുണ്ടാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്ന എസ്സി-എസ്ടി ഉപസമിതി നിര്‍ദേശിച്ചു. പണിയവിഭാഗം കുട്ടികളില്‍ കണ്ടുവരുന്ന മദ്യപാനാസക്തിക്കെതിരേ ആരോഗ്യവകുപ്പും എക്‌സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോളനികള്‍ കേന്ദ്രീകരിച്ച് ബൃഹദ് പദ്ധതി തയ്യാറാക്കാനും ഉപസമിതി നിര്‍ദേശം നല്‍കി. കോളനിയിലെ പ്രതികൂല സാഹചര്യം കാരണം പഠിക്കാന്‍ കഴിവുണ്ടായിട്ടും പല കുട്ടികളും സ്‌കൂളില്‍ പോവുന്നില്ലെന്ന് സമിതി കണ്ടെത്തി.

വീട്ടുകാരെ സഹായിക്കാന്‍ കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നതായും പരാതിയുയര്‍ന്നു. വീടുകളുടെ ശോചനീയാവസ്ഥയും ജോലി സംബന്ധമായ പ്രശ്‌നങ്ങളും പണിയവിഭാഗം നേതാക്കള്‍ സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. പണിയ വിഭാഗത്തില്‍ നിന്ന് പത്താംതരം വരെ പഠിച്ചവര്‍ പോലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും സമിതിക്ക് മുമ്പാകെ വന്നു. വനത്തില്‍ താമസിക്കുന്നവരുടെ ഭൂമിക്ക് മതിയായ രേഖകളില്ലെന്നായിരുന്നു മറ്റൊരു പരാതി. സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന കാര്‍ഡുകളാണ് ഈ വിഭാഗത്തിനു നല്‍കിയതെന്നു സപ്ലൈ ഓഫിസര്‍ ഉപസമിതിയെ അറിയിച്ചു. വീട് നിര്‍മാണത്തില്‍ ഇടനിലക്കാര്‍ ഗുണഭോക്താക്കളെ മദ്യം നല്‍കി ചൂഷണം ചെയ്യുന്നെന്ന പരാതിയില്‍ സമിതി ബന്ധപ്പെട്ടവരോട് വിവരങ്ങള്‍ ആരാഞ്ഞു.

sc-st

പുഴയോരം ഇടിഞ്ഞ പ്രദേശങ്ങള്‍ പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ ഉപസമിതി സന്ദര്‍ശിക്കുന്നു

ഇനി നടക്കുന്ന ഭവനനിര്‍മാണങ്ങളില്‍ ഇടനിലക്കാരെ ഒഴിവാക്കി വീടുനിര്‍മാണം പൂര്‍ത്തീകരിക്കുമെന്നു ഡി.ഡി.പി പറഞ്ഞു.പണിയവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വേണമെന്നു സിറ്റിങില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ആദിവാസി ജനവിഭാഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന പണിയവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ജില്ലയില്‍ ഇലക്ട്രിക് ശ്മശാനം നിര്‍മിക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്നും ഉപസമിതി വ്യക്തമാക്കി. സമിതി ചെയര്‍മാന്‍ ഒ ആര്‍ കേളു എംഎല്‍എ, അംഗം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, സി കെ ശശീന്ദ്രന്‍ എംഎല്‍എ, നിയമസഭാ ജോയിന്റ് സെക്രട്ടറി സജീവന്‍, എ.ഡി.എം കെ എം രാജു, ഐടിഡിപി പ്രോജക്ട് ഓഫിസര്‍ വാണീദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആദിവാസി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സിറ്റിങില്‍ പങ്കെടുത്തു.

English summary
sc-st commission against the trend to give alcohol as wages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X