കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമൂഴം കേസ്; ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി, മറുപടി നല്‍കാന്‍ എംടിക്ക് നാലാഴ്ച സമയം

Google Oneindia Malayalam News

ദില്ലി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കേസില്‍ നാലാഴ്ച്ചയ്ക്കകം മറുപടി നല്‍കണം എന്ന് നിര്‍ദ്ദേശിച്ച് എംടി വാസുദേവന്‍ നായര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.

'ജെവിഎം കോണ്‍ഗ്രസില്‍ ലയിച്ചു'; പ്രഖ്യാപനവുമായി 2 എംഎല്‍എമാര്‍, അംഗബലം 16 ല്‍ നിന്ന് 18ലേക്ക്'ജെവിഎം കോണ്‍ഗ്രസില്‍ ലയിച്ചു'; പ്രഖ്യാപനവുമായി 2 എംഎല്‍എമാര്‍, അംഗബലം 16 ല്‍ നിന്ന് 18ലേക്ക്

രണ്ടാമുഴം സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് ശ്രീകുമാര്‍ മോനോന്‍ കോടതിയെ സമീപിച്ചത്. തന്‍റെ ആവശ്യം മുന്‍സിഫ് കോടതിയും ഫാസ്റ്റ്ട്രാക് കോടതിയും ഹൈക്കോടതിയും തള്ളിയതോടെയാണ് ശ്രീകുമാര്‍ മേനോന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.

 vashrikumarmenon

കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാല്‍ തിരക്കഥ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് എംടി നല്‍കിയ കേസ് നിലവില്‍ കോഴിക്കോട് കോടതിയില്‍ തുടരുന്നുണ്ട്.

മഹാരാഷ്ട്രയില്‍ നാടകീയത; ഉദ്ധവിനെതിരെ എന്‍സിപി, മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് ശരദ് പവാര്‍മഹാരാഷ്ട്രയില്‍ നാടകീയത; ഉദ്ധവിനെതിരെ എന്‍സിപി, മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് ശരദ് പവാര്‍

ഇതിനിടെ രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്‍മാറിയതിന് 20 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ക്ക് ശ്രീകുമാര്‍ മേനോന്‍ നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കരാര്‍ ആദ്യം ലംഘിച്ചത് എംടിയാണ്. കരാറില്‍ പറഞ്ഞ സമയത്തിനും മാസങ്ങള്‍ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്. പിന്നീട് കുറേ മാസങ്ങള്‍ കഴിഞ്ഞാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചതെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.

English summary
sc stayed high court order on randamoozham case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X