ലാവ്‌ലിന്‍ കേസ്; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണ്ണായക ദിനം
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണ്ണായക ദിനം. എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരായി സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ലാവ്‌ലിനുമായി കരാറിലേര്‍പ്പെടുന്ന കാലം വൈദ്യൂതി മന്ത്രിയായിരുന്ന പിണറായില്‍ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ വിശദമായ വാദം ആവശ്യമാണോ എന്നാണ് സുപ്രീംകോടതി തീരുമാനിക്കുക.

പിണറായി ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയെങ്കിലും വൈദ്യൂതി ബോര്‍ഡ് ഉദ്യാഗസ്ഥരായ എംവി രാജഗോപാല്‍, ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ക്കെതിരെ വിചാരണ നടത്തണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ നല്‍കിയ അപ്പീലുകളും ഇന്ന് പരിഗണിക്കു. ജസ്റ്റിസുമാരായ എന്‍ വി രമണ, എം ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.












Click it and Unblock the Notifications