കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റവാളിക്ക് പ്രായം 49, ഇരയ്ക്ക് 25; ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി, വാദപ്രതിവാദങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇരയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. ഇരയെ വിവാഹം കഴിക്കാന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കി കോടതി വിവാഹം കഴിക്കാന്‍ ജാമ്യം തരില്ലെന്ന് വ്യക്തമാക്കി. കൂടാതെ ഹൈക്കോടതിയുടെ നിലപാട് ഉചിതമാണെന്ന് നിലപാടെടുത്ത കോടതി ഇളവ് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു.

റിതു മന്ത്രയുമായി പ്രണയത്തിലാണോ? തുറന്നുപറഞ്ഞ് റംസാൻ, മറുപടിയിൽ ഞെട്ടി ബിഗ് ബോസ് ആരാധകർറിതു മന്ത്രയുമായി പ്രണയത്തിലാണോ? തുറന്നുപറഞ്ഞ് റംസാൻ, മറുപടിയിൽ ഞെട്ടി ബിഗ് ബോസ് ആരാധകർ

ജസ്റ്റിസ് വിനീത് ശരണ്‍, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സീനിയര്‍ അഭിഭാഷകന്‍ കിരണ്‍ സൂരിയാണ് ഇര.്ക്ക് വേണ്ടി ഹാജരായത്. കുറ്റവാളിക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയാണ് ഞാന്‍ ചോദ്യം ചെയ്തതെന്ന് കിരണ്‍ സൂരി കോടതിയില്‍ പറഞ്ഞു. ഇരയ്ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കണം. കുട്ടിക്ക് നിയമപരമായ പിതൃത്വം ഉറപ്പാക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

kerala

സുമിത്രയുടെ ശത്രു വേദിക ഇത്രയും സുന്ദരിയായിരുന്നോ? താരത്തിന്റെ ചിത്രം വൈറൽ

എന്നാല്‍ അക്കാര്യത്തില്‍ സുപ്രിം കോടതി ഇടപെടില്ലെന്ന് വ്യക്തമാക്കി. കുട്ടിക്ക് നാല് വയസായെന്നും സ്‌കൂളില്‍ ചേര്‍ക്കാനുള്ള പ്രായമായെന്നും ജാമ്യം അനുവദിച്ചാല്‍ വിവാഹം നടത്താന്‍ സാധിക്കയുള്ളൂ. അതിനാല്‍ രണ്ട് മാസത്തേക്ക് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

എന്തുകൊണ്ട് സിനിമയ്ക്ക് 'ഈശോ' എന്ന് പേര്?; വിവാദങ്ങൾക്ക് ചുട്ടമറുപടിയുമായി തിരക്കഥാകൃത്ത്എന്തുകൊണ്ട് സിനിമയ്ക്ക് 'ഈശോ' എന്ന് പേര്?; വിവാദങ്ങൾക്ക് ചുട്ടമറുപടിയുമായി തിരക്കഥാകൃത്ത്

തുടര്‍ന്ന് കുറ്റവാളിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആരാണെന്ന് കോടതി ചോദിച്ചു. ഡോ അമിത് ജോര്‍ജായിരുന്നു റോബിന്‍ വടക്കുംചേരിക്ക് വേണ്ടി ഹാജരായത്. കുറ്റവാളിയുടെയും ഇരയുടെയും പ്രായം കോടതി ചോദിച്ചു. ഇരയ്ക്ക് 25 ആണെന്നും കുറ്റവാളിക്ക് 49 ആണെന്നും അമിത് ജോര്‍ജ് കോടതിയെ അറിയിച്ചു. എന്നാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നിങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ജാമ്യം അനുവദിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

'ഇത്തരം വസ്ത്രധാരണം നമ്മുടെ ഹിന്ദുസംസ്‌കാരത്തിന് യോജിച്ചതല്ല മോളെ'; ചുട്ടമറുപടിയുമായി സനുഷ, വൈറൽ'ഇത്തരം വസ്ത്രധാരണം നമ്മുടെ ഹിന്ദുസംസ്‌കാരത്തിന് യോജിച്ചതല്ല മോളെ'; ചുട്ടമറുപടിയുമായി സനുഷ, വൈറൽ

പുതിയ ചട്ടം പ്രാബല്യത്തിൽ: അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക; രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ഇളവില്ലപുതിയ ചട്ടം പ്രാബല്യത്തിൽ: അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക; രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ഇളവില്ല

Recommended Video

cmsvideo
കൊട്ടിയൂർ പീഡനം: പ്രതിയായ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണം | Oneindia Malayalam

English summary
SC will not grant bail to Robin Vadakkumcheri, accused in Kottiyoor rape case, for marrying victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X