കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷുവടുക്കേ നോട്ടില്ലാതെ നട്ടം തിരിഞ്ഞ് കേരളം..!! നോട്ട് ക്ഷാമം ഉള്ളതല്ല..ഉണ്ടാക്കിയത്..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: നോട്ട് നിരോധനത്തിന് ശേഷം ആവശ്യമായ അത്രയും കറന്‍സ് ലഭ്യമാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും പൊതുജനം ഇപ്പോഴും നോട്ട്ക്ഷാമം മൂലം വലയുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് അനുഭവപ്പെടുന്ന നോട്ട് ക്ഷാമത്തിന് പ്രത്യേക കാരണമൊന്നും ബാങ്കിംഗ് മേഖലയ്ക്ക് ചൂണ്ടിക്കാട്ടാനില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ഈ നോട്ടുക്ഷാമം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

note

പണരഹിത ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ബോധപൂര്‍വ്വം നോട്ട്ക്ഷാമം സൃഷ്ടിക്കുകയാണ് എന്നാണ് സൂചന. നോട്ടിന്റെ ലഭ്യതക്കുറവ് മൂലം സംസ്ഥാനത്ത് ശമ്പളവിതരണവും പെന്‍ഷന്‍ വിതരണവും മുടങ്ങിയ സ്ഥിതിയിലാണ് ഉള്ളത്. വിഷുവും അവധിക്കാലവും ഒക്കെയുള്ള സമയത്താണ് ഈ പ്രതിസന്ധിയെന്നത് ജനങ്ങളെ വലയ്ക്കുന്നു.

atm

കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിന് ഖറന്‍സി ലഭിക്കുന്നില്ല എന്നാണ് തങ്ങളെ സമീപിക്കുന്ന ബാങ്കുകളോട് റിസര്‍വ്വ് ബാങ്ക് റീജിണല്‍ ഓഫീസുകള്‍ നല്‍കുന്ന വിശദീകരണം. മാത്രമല്ല നോട്ടുക്ഷാമത്തിന് പ്രത്യേകിച്ചൊരു കാരണവും ഇവര്‍ക്ക് നല്‍കാനുമാവുന്നില്ല. നോട്ട് ക്ഷാമം വീണ്ടും രൂക്ഷമാവുന്നതോടെ ജനങ്ങളെ പണരഹിത ഇടപാട് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാക്കുകയെന്നതാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

English summary
Reports says that scarcity of notes in Kerala is artificial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X