കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുരത്തില്‍ സോളാര്‍ വെളിച്ചം: താമരശ്ശേരി ചുരത്തിന് വിപുലമായ പദ്ധതി, പദ്ധതി കെല്‍ട്രോണിന്!

Google Oneindia Malayalam News

താമരശേരി: സോളാര്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണ്‍ സംഘം താമരശേരി ചുരത്തില്‍ സാധ്യതാപഠനം നടത്തി. രാത്രിയാത്രികര്‍ക്കുള്ള സൗകര്യം മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്താണ് ചുരത്തില്‍ വെളിച്ചമൊരുക്കുന്നത്. രാത്രികാലങ്ങളിലെ യാത്രക്കാര്‍ക്കും കേടുവരുന്ന വാഹനങ്ങള്‍ക്കും സൗകര്യമാവുന്നതിനു പുറമെ ചുരത്തിന്റെ സൗന്ദര്യം വര്‍ധിക്കുകയും ചെയ്യുമെന്നതാണ് നേട്ടങ്ങള്‍.

thamarasserypass

കെല്‍ട്രോണ്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്റ്റര്‍ റവന്യൂ വനം, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് കാര്യാലയം അറിയിച്ചു. ചുരത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന റോഡ് സുരക്ഷാ അഥോറിറ്റി ഫണ്ടില്‍നിന്ന് പണം അനുവദിക്കണമെന്ന് പിഡബ്ല്യൂഡി ദേശീയപാതാ വിഭാഗം അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവജാലങ്ങള്‍ക്ക് ഒരുതരത്തിലും ബാധിക്കാത്ത തരത്തിലാണ് വിളക്കുകള്‍ സ്ഥാപിക്കുകയെന്നും ദേശീയപാതാ വിഭാഗം അറിയിച്ചു.

സോളാര്‍ ലൈറ്റുകള്‍ ചുരത്തില്‍ ഫലപ്രദമായി സ്ഥാപിക്കാന്‍ കഴിയുമെന്ന് സാധ്യതാ പഠനത്തിന് നേതൃത്വം നല്‍കിയ കെല്‍ട്രോണ്‍ എന്‍ജിനിയര്‍മാരായ ലാല്‍ പി. ജോണ്‍, എ.എ ഹമീദ് എന്നിവര്‍ പറഞ്ഞു. ചുരത്തിലെ കോടയും തണുപ്പും കണക്കിലെടുത്തുള്ള സാങ്കേതിക മേന്‍മകളോടെയാണ് വിളക്കുകള്‍ സ്ഥാപിക്കുക. അടിവാരം മുതല്‍ ലക്കിടി വരെ 32 വിളക്കുകള്‍ ആവശ്യമായി വരും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി സി.ഡി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം വി.ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ഒതയോത്ത് അഷറഫ്, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ വി.കെ മൊയ്തു, പി.കെ സുകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

English summary
Scheme to establish Solar lights in Thamarassery pass.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X