Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിദാരിദ്ര്യ മുക്ത കേരളം പദ്ധതി, ആദ്യഘട്ടത്തിൽ 64,006 കുടുംബങ്ങൾക്ക് പുതുജീവിതം

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് അതിദാരിദ്യം തുടച്ച് നീക്കാനുളള പദ്ധതിയുടെ ആദ്യഘട്ടത്തിൽ പിണറായി വിജയൻ സർക്കാർ. അതിദാരിദ്ര്യ മുക്ത കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിൽ 64,006 കുടുംബങ്ങളുടെ സംരക്ഷണമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

വരുന്ന 5 വർഷം കൊണ്ട് അതിദാരിദ്യം കേരളത്തിൽ നിന്ന് പൂർണമായും തുടച്ച് നീക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ആണ് ഏറ്റവും കൂടുതൽ അതിദരിദ്രരായ കുടുംബങ്ങൾ ഉളളതായി കണ്ടെത്തിയിരിക്കുന്നത്. കോട്ടയും ജില്ലയിലാണ് ഏറ്റവും കുറവ് അതിദരിദ്രർ ഉളളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണ്. അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും.

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരമാണ് 64,006 കുടുംബങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടിക തയ്യാറാക്കിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം, 11.4% തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. കോട്ടയമാണ് ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല. ആലപ്പുഴ ജില്ലയിലെ കുമാരപുരം, കാസർഗോഡ് ജില്ലയിലെ കള്ളാർ എന്നീ പഞ്ചായത്തുകളിൽ അതിദരിദ്രരായി ആരെയും കണ്ടെത്തിയിട്ടില്ല.

ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളുടെ അഭാവം അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണയിച്ചിട്ടുള്ളത്. ബൃഹത്തും സൂക്ഷ്മവുമായ പ്രവർത്തനങ്ങളിലൂടെ കുറ്റമറ്റ രീതിയിലാണ് പട്ടിക തയ്യാറാക്കിയത്. ‌ വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രർക്ക്, അവർ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണെങ്കിൽ മുൻഗണന നൽകിയും, ലൈഫ് ലിസ്റ്റിൽ ഉൾപ്പെടാത്തവരാണെങ്കിൽ അവരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയും ഗവൺമെന്റ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

1,340 പേർക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുക. പൗരന് അടിസ്ഥാന അവകാശ രേഖകൾ ലഭ്യമാക്കുകയെന്നത് ഏറെ പ്രധാനമാണ്. 'അവകാശം അതിവേഗം യജ്ഞത്തിലൂടെ' ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കും. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കൽ, പഠന സൗകര്യങ്ങൾ ഒരുക്കൽ, സ്ഥിരമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഭക്ഷണം ഉറപ്പാക്കൽ ,അശരണരുടെ പുനരധിവാസം, തൊഴിൽ കാർഡ് ലഭ്യമാക്കൽ എന്നിങ്ങനെ എല്ലാതലത്തിലും സർക്കാർ കൈത്താങ്ങുറപ്പാക്കുന്നതാണ് അതിദാരിദ്ര്യമുക്ത കേരളം പദ്ധതി. അതിജീവനത്തിനായി കഷ്ടപ്പെടുന്നവർക്ക് കരുതലൊരുക്കുന്നത് വഴി ഏവർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും, എവിടെയും പുഞ്ചിരി വിടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+