കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്‍റെ 'സൈന്യ'ത്തെ കൈവിടാതെ സര്‍ക്കാര്‍! ബജറ്റില്‍ 1000 കോടിയുടെ പദ്ധതി! പലിശരഹിത വായ്പ

  • By
Google Oneindia Malayalam News

കേരളം പ്രളയത്തില്‍ പ്രാണന് വേണ്ടി കേണപ്പോള്‍ ജീവന്‍ പണയം വെച്ച് ഓരോ ജീവിതങ്ങളും കരയ്ക്കടുപ്പിച്ചത് മത്സ്യതൊഴിലാളികളായിരുന്നു. കേരളത്തിലെ രക്ഷാ ദൗത്യം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് മുറവിളി കൂട്ടിയപ്പോള്‍ കേരളത്തിന്‍റെ സ്വന്തം സൈന്യമാണെന്ന് തങ്ങളെന്ന് മത്സ്യതൊഴിലാളികള്‍ തെളിയിച്ചു. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും ജീവന്‍ പോലും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി കേരളത്തിന്‍റെ സൈന്യം എന്ന് വിശേഷിപ്പിച്ചതും.

 fisher1-1548909

പ്രളയവും പുനര്‍നിര്‍ണമാണവും പരാമര്‍ശിച്ച് തുടങ്ങിയ ബജറ്റില്‍ അതുകൊണ്ട് തന്നെ മത്സ്യതൊഴിലാളികള്‍ക്കായി വന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സ്യതൊഴിലാളികള്‍ക്കായി 1000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി | Morning News Focus | #KeralaBudget2019 | Oneindia Malayalam

കടലാക്രമണമുള്ള തീരങ്ങളില്‍ നിന്ന് മാറി താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതവും പുനരധിവാസത്തിനായി 100 കോടി രൂപയും ബജറ്റില്‍ മാറ്റിവെച്ചു. ഇതുകൂടാതെ മത്സ്യതൊഴിലാളികള്‍ക്ക് പലിശ രഹിക വായ്പ. കൊല്ലത്ത് ബോര്‍ട്ട് ബില്‍ഡിങ്ങ് യാര്‍ഡ്,പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് കിയോസ്‌ക്; ഇതിനായി പലിശ രഹിത വായ്പ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്.

English summary
schemes for fisherman in budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X