ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റ വിദ്യാര്‍ത്ഥിയുടെ മുടി ടീച്ചര്‍ മുറിച്ചു മാറ്റി!
കോട്ടയം: മുടി വളര്‍ത്തിയെന്നാരോപിച്ച് ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റ വിദ്യാര്‍ത്ഥിയുടെ മുടി സ്കൂള്‍ അധികൃതര്‍ മുറിച്ചു മാറ്റി. കോട്ടയം ജില്ലയിലെ മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്കൂളിലാണ് സംഭവം അരങ്ങേറിയത്. ഒമ്പതാം ക്ലാസുകാരനായ യുവിന് സജിയോടാണ് ഇങ്ങനെയൊരു ക്രൂരത ടീച്ചര്‍ കാണിച്ചത്.
ബാര്‍ബറെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് കുട്ടിയുടെ മുടി വെട്ടിമാറ്റുകയാണുണ്ടായത്. ശബരിമലയില്‍ പോകുന്നതിനാല്‍ കടുത്ത വ്രതത്തിലായിരുന്നു യുവിന് സജി. കുട്ടിയുടെ പിതാവ് ഇക്കാര്യം അധ്യാപകരെ അറിയിച്ചതുമാണ്. മുടി വളര്‍ത്തി സ്കൂളില്‍ വരാന്‍ പാടില്ലെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, മാനുഷിക പരിഗണനയൊന്നും വകവയ്ക്കാതെയാണ് സ്കൂള്‍ അധികൃതര്‍ ഇങ്ങനെയൊരു അക്രമം കാണിച്ചത്.

വ്യാഴാഴ്ച ശബരിമലയില്‍ പോകാനിരിക്കെയാണ് കുട്ടിയുടെ മുടി അധ്യാപകര്‍ മുറിച്ചു മാറ്റിയത്. തങ്ങള്‍ ബാര്‍ബറെ വിളിച്ച് കുട്ടിയുടെ മുടിവെട്ടിച്ചെന്നാണ് രാവിലെ ക്ലാസ് ടീച്ചര്‍ കുട്ടിയുടെ പിതാവിനെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ സ്കൂളില്‍ എത്തി പരാതി പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് പ്രിന്‍സിപ്പല്‍ പറയുകയാണുണ്ടായത്.
ശബരിമലയില്‍ പോകുന്നുവെന്ന വിവരം നേരത്തെ അറിയിച്ചിട്ടും സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി ഒട്ടും അംഗീകരിക്കാന്‍ പറ്റാത്തതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടിയെ പിടിച്ചുവെച്ച് മുടി വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവിന്റെ പിതാവ് ചൈല്‍ഡ് ലൈന്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications