കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും; പ്രവര്‍ത്തന ക്ഷമതയില്ലാത്ത സ്‌കൂളുകള്‍ തുറക്കില്ലെന്ന് മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തന ക്ഷമതയില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ സുരക്ഷയും സൗകര്യവുമാണ് പ്രധാനമായി സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം മന്ത്രിമാരായ വി ശിവന്‍കുട്ടിയും എംവി ഗോവിന്ദനും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇത്തരം സ്‌കൂളുകളുടെ കണക്കെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജൂണ്‍ ഒന്നാം തിയതി തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

6

മുഴുവന്‍ വകുപ്പുകളുടെയും ഏകോപനത്തോടടെയാണ് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്‌കൂള്‍ മേല്‍ക്കൂരകള്‍ നീക്കം ചെയ്യുമ്പോള്‍ നോണ്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സ്‌കൂളുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ടിന്‍, അലൂമിനിയം ഷീറ്റ് മേഞ്ഞ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഫാള്‍സ് സീലിംഗ് ചെയ്യണം. 2019ലെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് നിര്‍മാണം ആരംഭിച്ചതും അതിനുശേഷം പൂര്‍ത്തിയായതുമായ കെട്ടിടങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി സൗകര്യമൊരുക്കുന്നതില്‍ ഇളവു നല്‍കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അനുമതി നല്‍കാനും നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സൗദിയില്‍ വന്‍ പരിഷ്‌കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടുംസൗദിയില്‍ വന്‍ പരിഷ്‌കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടും

സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. തിരുവനന്തപുരം ശിക്ഷക് സദനില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് എജ്യുക്കേഷനല്‍ ഓഫീസര്‍, ഡിസ്ട്രിക്റ്റ് എഡ്യുക്കേഷനല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍മാര്‍, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പങ്കെടുത്തു.

അതേസമയം, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പരിചയം നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കണം. വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ധരിക്കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡും ആവശ്യമാണ്. വാഹനങ്ങളുടെ വേഗത പരിധി 50 കിലോമീറ്ററായി നിജപ്പെടുത്തണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഹെവി വാഹനങ്ങളാണ് ഓടിക്കുന്നതെങ്കില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പണി പോകും. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്ക് ജോലി കൊടുക്കരുതെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

English summary
School Building Must Be Fitness For Opening; Says Education Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X