കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു; പത്ത് കുട്ടികൾക്ക് പരിക്ക്...

വളാഞ്ചേരി കാട്ടിപ്പരുത്തിയിൽ വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്.

  • By ഡെന്നീസ്
Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരിയിൽ സ്കൂൾ ബസ് പാടത്തേക്ക് മറിഞ്ഞു. അപകടത്തിൽ പത്ത് കുട്ടികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെയെല്ലാം വളാഞ്ചേരി മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടുത്തെങ്ങും പുറത്തിറങ്ങില്ല?1000 വീടുകൾ നിർമ്മിച്ചു നൽകുന്ന ദിലീപിന്റെ 'സുരക്ഷിതഭവനം' അവതാളത്തിലായിഅടുത്തെങ്ങും പുറത്തിറങ്ങില്ല?1000 വീടുകൾ നിർമ്മിച്ചു നൽകുന്ന ദിലീപിന്റെ 'സുരക്ഷിതഭവനം' അവതാളത്തിലായി

കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു; ഇന്ന് പലർക്കും 'ദു:ഖവെള്ളിയാകും'! മുതിർന്ന നടനും ബന്ധുവും...കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു; ഇന്ന് പലർക്കും 'ദു:ഖവെള്ളിയാകും'! മുതിർന്ന നടനും ബന്ധുവും...

വളാഞ്ചേരി കാട്ടിപ്പരുത്തിയിൽ വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി വൈക്കത്തൂർ എയുപി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

accident

നിയന്ത്രണം വിട്ടാണ് സ്കൂൾ ബസ് പത്തടി താഴ്ചയിലേത്ത് മറിഞ്ഞത്. ശക്തമായ മഴയെ തുടർന്ന് വെള്ളം കെട്ടിനിൽക്കുന്ന പാടത്തേക്കാണ് ബസ് മറിഞ്ഞത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ബസിൽ നിന്നും കുട്ടികളെ പുറത്തെടുത്തത്.

ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിൽ അപമാനിച്ച 'ഞെരമ്പൻ' പിടിയിൽ,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പരാതിഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിൽ അപമാനിച്ച 'ഞെരമ്പൻ' പിടിയിൽ,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പരാതി

പരിക്കേറ്റ കുട്ടികളെയെല്ലാം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എല്ലാ കുട്ടികളെയും പുറത്തെത്തിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്കൂൾ ബസ് മറിഞ്ഞ വാർത്തയറിഞ്ഞ് പരിഭ്രാന്തരായ നിരവധിപേരാണ് കാട്ടിപ്പരുത്തിയിലെത്തിയത്.

English summary
school bus accident in valanchery, malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X