സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു!! ബസ് ഓടിച്ചത് ഭര്‍ത്താവ്!! ദുരന്തം ഇടുക്കിയില്‍

  • By: Sooraj
Subscribe to Oneindia Malayalam

സൂര്യനെല്ലി: ഇടുക്കി സൂര്യനെല്ലിയില്‍ സ്‌കൂള്‍ ബസിന് അടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. ഇവരുടെ ഭര്‍ത്താവായിരുന്നു ഈ സ്‌കൂള്‍ ബസിന്റെ ഡ്രൈവറെന്നതാണ് ഞെട്ടിക്കുന്ന കാര്യം. അപകടത്തിനു ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബിജെപി കേരളം കീഴടക്കും!!അവര്‍ക്ക് ഉറപ്പ്...മുഖ്യമന്ത്രിക്കായി ഓഫീസ് ഒരുങ്ങുന്നു!!

മരണപ്പെട്ടത്

മരണപ്പെട്ടത്

സൂര്യനെല്ലി കുത്തുങ്കല്‍ത്തേരി മാതാ ഹൗസില്‍ മോളി അലക്‌സാണ് (43) അപകടത്തില്‍ ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

മിനി ബസ് ഡ്രൈവര്‍

മിനി ബസ് ഡ്രൈവര്‍

മോളിയുടെ ഭര്‍ത്താവ് അലെക്‌സ് ചിന്നക്കലാലിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ മിനി ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

മോളിയും ഒപ്പമുണ്ടാവും

മോളിയും ഒപ്പമുണ്ടാവും

അലെക്‌സ് ഡ്രൈവര്‍ ആയ ശേഷം മോളിയും സഹായിയായി ബസില്‍ പോവാറുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സ്‌കൂള്‍ കുട്ടികളുമായി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

പുറത്തേക്കു വീണു

പുറത്തേക്കു വീണു

സ്‌കൂള്‍ ബസിനു പിറകില്‍ വാതില്‍ ഇല്ലാതിരുന്നതാണ് അപകടത്തിനു കാരണം. ബസിന്റെ പിന്‍വാതിലിനു അരികെ നില്‍ക്കുകയായിരുന്ന മോളി സൂര്യനെല്ലി ഗണപതി ക്ഷേത്രത്തിനു സമീപത്തു വച്ച് പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു.

ശരീരത്തിലൂടെ കയറി

ശരീരത്തിലൂടെ കയറി

പുറത്തേക്കു വീണപ്പോള്‍ വാതിലില്‍ തൂങ്ങിപ്പിടിക്കാന്‍ മോളി ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടെ വാഹനം മോളിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു.

കുട്ടികള്‍ ബഹളം വച്ചു

കുട്ടികള്‍ ബഹളം വച്ചു

ഭാര്യ വാഹനത്തിനടിയില്‍പ്പെട്ട കാര്യമറിയാതെ അലെക്‌സ് യാത്ര തുടര്‍ന്നപ്പോള്‍ സംഭവം കണ്ട കുട്ടികള്‍ അലറിവിളിച്ചതോടെയാണ് ബസ് നിര്‍ത്തിയത്. മോളിയെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അലെക്‌സ് ആശുപത്രിയില്‍

അലെക്‌സ് ആശുപത്രിയില്‍

ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന അലെക്‌സിനു സംഭവത്തിനു ശേഷം കടുത്ത അസ്വസ്ഥ അനുഭവപ്പെട്ടു. ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ വിദഗ്ധ ചികില്‍സയ്ക്കായി രാജഗിരിയിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

English summary
Woman died after falling from school bus
Please Wait while comments are loading...