വാക്സിനേഷന് പൂജ്യം ശതമാനമായിരുന്ന അഴീക്കല്‍ സ്കൂളില്‍ ചെയര്‍മാനും അധ്യാപകരും ഒരുമിച്ചപ്പോള്‍ 50% കടന്നു, ലക്ഷ്യം 100%
മലപ്പുറം: വാക്സിനേഷന് എന്നു കേട്ടാല്‍ കലിയിളകുന്ന രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് പൊന്നാനി നഗരസഭാ ചെയര്മാന് മുഹമ്മദ് കുഞ്ഞിയും അധ്യാപകരും കൈകോര്‍ത്ത് രംഗത്തെത്തിയത്.
തീരദേശ മേഘലയില്‍ എം.ആര് വാക്സിനേഷന് ക്യാമ്പെയിന് പുരോഗമിച്ചിട്ടും പൂജ്യം ശതമാനത്തില്‍ നിന്നിരുന്ന സ്കൂള്‍ ആയിരുന്നു അഴീക്കല്‍ ഗവ: ഫിഷറീസ് സ്കൂള്‍. മൂന്നു തവണ പി.ടി.എ മീറ്റിഗ് നടത്തിയിട്ടും നിരവധി തവണ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിട്ടും രക്ഷകര്‍ത്താക്കള്‍ ഒരേ സ്വരത്തില്‍ വാക്സിനേഷനെ എതിര്‍ത്തു നിന്നതോടെയാണ് ചെയര്മാന് അധ്യാപകരുടെ സഹായത്തോടെ വാക്സിന്ഭീതി നീക്കാനെത്തിയത്.

പൊന്നാനി നഗരസഭാ ചെയര്മാന് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ അഴീക്കല്‍ ഗവ: ഫിഷറീസ് സ്കൂളില്‍ നടന്ന എം ആര് വാക്സിനേഷന് ക്യാമ്പയിന്.
എത്ര വലിയ പ്രതിരോധവും ജനമനസ്സില്‍ ഇടം നേടിയ ജനപ്രതിനിധികള്‍ക്ക് ബേധിക്കാനാവും എന്ന് തെളിയിച്ചു കൊണ്ട് പൊന്നാനി നഗരസഭ ചെയര്മാന് .സി.പി. മുഹമ്മദ് കുഞ്ഞി സ്വന്തം മകനായ ഷഹ്സിന് അഴീക്കല്‍ ഫിഷറീസ് സ്കൂളില്‍ വച്ച് എം ആര് വാക്സിനേഷന് എടുക്കുകയും ചെയ്തു.
ഇതിനു പുറമെ ഈ സ്കൂളിലെ അധ്യാപിക നജ്ദ ഫര്‍സാനയുടെ മകന് സയാന് ഫസ്ലി ക്കും വാക്സിന് നല്കി. ഇതോടെ രക്ഷിതാക്കളിലെ ആശങ്കകള്‍ എങ്ങോ പറന്നുപോയി. നിലവില്‍ 50% വിദ്യാര്‍ത്ഥികള്‍ കുത്തിവയ്പ്പെടുപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ മുഴുവന്‍ കുട്ടികളെയും വാക്സിനേഷന് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ആരോഗ്യവകുപ്പും ചെയര്‍മാനും.
ഇത്തരത്തില്‍ വാക്സിനേഷന് എന്നു കേട്ടാല്‍ കലിയിളകുന്ന രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാന്‍ ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തിറങ്ങിയാല്‍ വന്‍മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നു ആരോഗ്യവകുപ്പ് അഴീക്കല്‍ ഗവ: ഫിഷറീസ് സ്കൂളിലെ സംഭവങ്ങള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു. ഈ മാതൃകാപ്രവര്ത്തകനം ഏറ്റടുത്ത് ജില്ലയിലും സംസ്ഥാനത്തും വാക്സിനേഷണ് എതിര് നില്ക്കുന്ന രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ വാക്സിനേഷന് നല്കാന് രംഗത്തിറങ്ങണമെന്നും ഇതിന് തെയ്യാറാകാത്തവരെ ബോധവല്‍ക്കരിക്കണമെന്നും ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications