കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിനേഷന്‍ പൂജ്യം ശതമാനമായിരുന്ന അഴീക്കല്‍ സ്‌കൂളില്‍ ചെയര്‍മാനും അധ്യാപകരും ഒരുമിച്ചപ്പോള്‍ 50% കടന്നു, ലക്ഷ്യം 100%

  • By Desk
Google Oneindia Malayalam News

മലപ്പുറം: വാക്‌സിനേഷന്‍ എന്നു കേട്ടാല്‍ കലിയിളകുന്ന രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് പൊന്നാനി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിയും അധ്യാപകരും കൈകോര്‍ത്ത് രംഗത്തെത്തിയത്.

സൗദി- ലബനണ്‍ ബന്ധത്തില്‍ പൊട്ടിത്തെറി! സൗദി പൗരന്മാര്‍ക്ക് ലെബനന്‍ വിടാന്‍ കര്‍ശന നിര്‍ദേശംസൗദി- ലബനണ്‍ ബന്ധത്തില്‍ പൊട്ടിത്തെറി! സൗദി പൗരന്മാര്‍ക്ക് ലെബനന്‍ വിടാന്‍ കര്‍ശന നിര്‍ദേശം

തീരദേശ മേഘലയില്‍ എം.ആര്‍ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ പുരോഗമിച്ചിട്ടും പൂജ്യം ശതമാനത്തില്‍ നിന്നിരുന്ന സ്‌കൂള്‍ ആയിരുന്നു അഴീക്കല്‍ ഗവ: ഫിഷറീസ് സ്‌കൂള്‍. മൂന്നു തവണ പി.ടി.എ മീറ്റിഗ് നടത്തിയിട്ടും നിരവധി തവണ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിട്ടും രക്ഷകര്‍ത്താക്കള്‍ ഒരേ സ്വരത്തില്‍ വാക്‌സിനേഷനെ എതിര്‍ത്തു നിന്നതോടെയാണ് ചെയര്‍മാന്‍ അധ്യാപകരുടെ സഹായത്തോടെ വാക്‌സിന്‍ഭീതി നീക്കാനെത്തിയത്.

ponnani

പൊന്നാനി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ അഴീക്കല്‍ ഗവ: ഫിഷറീസ് സ്‌കൂളില്‍ നടന്ന എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍.


എത്ര വലിയ പ്രതിരോധവും ജനമനസ്സില്‍ ഇടം നേടിയ ജനപ്രതിനിധികള്‍ക്ക് ബേധിക്കാനാവും എന്ന് തെളിയിച്ചു കൊണ്ട് പൊന്നാനി നഗരസഭ ചെയര്‍മാന്‍ .സി.പി. മുഹമ്മദ് കുഞ്ഞി സ്വന്തം മകനായ ഷഹ്‌സിന് അഴീക്കല്‍ ഫിഷറീസ് സ്‌കൂളില്‍ വച്ച് എം ആര്‍ വാക്‌സിനേഷന്‍ എടുക്കുകയും ചെയ്തു.

ഇതിനു പുറമെ ഈ സ്‌കൂളിലെ അധ്യാപിക നജ്ദ ഫര്‍സാനയുടെ മകന്‍ സയാന്‍ ഫസ്ലി ക്കും വാക്‌സിന്‍ നല്‍കി. ഇതോടെ രക്ഷിതാക്കളിലെ ആശങ്കകള്‍ എങ്ങോ പറന്നുപോയി. നിലവില്‍ 50% വിദ്യാര്‍ത്ഥികള്‍ കുത്തിവയ്‌പ്പെടുപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ മുഴുവന്‍ കുട്ടികളെയും വാക്‌സിനേഷന്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ആരോഗ്യവകുപ്പും ചെയര്‍മാനും.

ഇത്തരത്തില്‍ വാക്‌സിനേഷന്‍ എന്നു കേട്ടാല്‍ കലിയിളകുന്ന രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാന്‍ ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തിറങ്ങിയാല്‍ വന്‍മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നു ആരോഗ്യവകുപ്പ് അഴീക്കല്‍ ഗവ: ഫിഷറീസ് സ്‌കൂളിലെ സംഭവങ്ങള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു. ഈ മാതൃകാപ്രവര്‍ത്തകനം ഏറ്റടുത്ത് ജില്ലയിലും സംസ്ഥാനത്തും വാക്‌സിനേഷണ് എതിര് നില്‍ക്കുന്ന രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ വാക്‌സിനേഷന്‍ നല്‍കാന്‍ രംഗത്തിറങ്ങണമെന്നും ഇതിന് തെയ്യാറാകാത്തവരെ ബോധവല്‍ക്കരിക്കണമെന്നും ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.

English summary
school chairman and teachers joins hand to raise vaccination rate from 0 to 50; tagert 100%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X