കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ലോക്‌ഡൗണ്‍ കാലത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക്‌ വര്‍ധിച്ചിട്ടില്ലെന്ന്‌ അന്വേഷണ സമിതി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്‌ഡൗണ്‍ കാലയളവില്‍ 66 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തതായി റിപ്പോര്‍ട്ട്‌. ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ 25നും ജൂലൈ 10നുമിടയില്‍ മരിച്ച കുട്ടികളുടെ കണക്കാണിത്‌. ലോക്‌ഡൗണ്‍ കാലയളവില്‍ കോരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂടുതലായി ആത്മഹത്യ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ഡി. ജി . പി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ രൂപികരിച്ച സമിതിയാണ്‌ ആത്മഹത്യ ചെയ്‌ത കുട്ടികളുടെ എണ്ണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. എന്നാല്‍ ലോക്ക്‌ഡൗണ്‍ സമയത്ത്‌ ആത്മഹത്യാ നിരക്ക്‌ വര്‍ധിച്ചതായി കാണുന്നില്ലെന്നാണ്‌ സമിതിയുടെ കണ്ടെത്തല്‍. 2019 ഇതേ കാലയളവില്‍ 83 കുട്ടികള്‍ ആത്മഹത്യ ചെയ്‌തതായി സമിതി കണ്ടെത്തി.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 31 വരെ 158 സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇത്‌ 2019ലെ കണക്കിനേക്കാള്‍ കൂടുതല്‍ ആണ്‌ . 2019ല്‍ ഈ കാലയളവില്‍ 147 കുട്ടികളാണ്‌ ആത്മഹത്യചെയ്‌തത്‌. കോവിഡ്‌ ബാധയും ലോക്ക്‌ഡൗണും ആത്മഹത്യ ഉയരുന്നതിന്‌ കാരണമായിട്ടില്ല എന്നാതാണ്‌ സമിതിയുടെവിലയിരുത്തല്‍.ജീവിതത്തെക്കുറിച്ചുള്ള അമിതമായ ഉത്‌കണ്ടയും പ്രതിസന്ധികള്‍ ധൈര്യപൂര്‍വ്വം നേരിടാന്‍ സാധിക്കാത്തുമാണ്‌ വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നതെന്ന്‌ സമിതിയില്‍ അംഗമായ ഡോ. അനില്‍ പ്രഭാകരന്‍ പറയുന്നു.

child

സമിതിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഒരു വലിയ വിഭാഗം പോക്‌സോ കേസുകളും പുറത്തു വരുന്നത്‌ സ്‌കൂളുകളില്‍ നടക്കുന്ന കൗണ്‍സിലിങ്ങുകളിലൂടെ ആണെന്നും എന്നാല്‍ ലോക്‌ഡൗണ്‍ ആയതോടെ ഇത്തരം അവസരങ്ങള്‍ ലഭിക്കാത്ത ഇരകളായ കുട്ടികള്‍ മാനസിക ക്ലേശത്താല്‍ ആത്മഹത്യ ചെയ്യുന്നതായും സമിതി കണ്ടെത്തി .റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആത്മഹത്യചെയ്‌ത 91 ശതമാനം വിദ്യാര്‍ഥികളുടെ കുടുംബവും ഇടത്തരമോ തീരെ താഴ്‌ന്നതോ ആയ സാമ്പത്തിക സ്ഥിതിയില്‍ ഉള്ളവരാണ്‌ . 50ശതമാനം കുട്ടികളും ആത്മഹത്യ ചെയ്യുന്നത്‌ പഠനത്തിന്റെ പേരുപറഞ്ഞാണ്‌. ആത്മഹത്യ ചെയ്‌ത കുട്ടികളില്‍ ഒരാള്‍ പ്രസിഡന്റില്‍ നിന്നും അവാര്‍ഡ്‌ ലഭിച്ച കുട്ടിയാണൈന്നത്‌ അത്ഭുതപ്പെടുത്തന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended Video

cmsvideo
clearance certificate is mandatory for people who coming to Kerala | Oneindia Malayalam

കുട്ടികള്‍ക്ക്‌ നിലവിലെ സാമൂഹിക സാഹചര്യവുമായി ചേര്‍ന്ന്‌ പോകാന്‍ സാധിക്കുന്നില്ല. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കി ഇടപെടാന്‍ സാധിക്കുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിവിദ്യാര്‍ഥികളാണ്‌ ആത്മഹത്യ ചെയ്‌ത വിദ്യാര്‍ഥികളില്‍ 48ശതമാനവും. 30 ശതമാനം അര്‍ധ സര്‍ക്കാര്‍ വിദായാലയങ്ങളില്‍ പഠിച്ചവര്‍. 15നും 18നും ഇടക്കുള്ള 108 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്‌തതായും സമിതി കണ്ടെത്തി.

English summary
school child suicide increases in kerala state, not because of lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X