കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു; വിദഗ്‌ദ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസം അടിമുടി മാറുന്നു. സമഗ്രമാറ്റത്തിന് ശൂപാര്‍ശ ചെയ്ത് വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അധ്യാപക യോഗ്യതയുള്‍പ്പെടെ പുനര്‍ നിര്‍ണയിക്കുന്ന റിപ്പോര്‍ട്ടാണ് സമിതി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ കൊണ്ടുവരണമെന്ന് സമിതി ശുപാർശ ചെയ്തു.

<strong>തുറവൂര്‍ ഗവ. ആശുപത്രി വികസനത്തിന് 51 കോടി അനുവദിച്ചു, 6,000 ചതുരശ്ര അടി വിസ്തൃതിയില്‍ ആറു നിലകളിലായി പുതിയ കെട്ടിടം!</strong>തുറവൂര്‍ ഗവ. ആശുപത്രി വികസനത്തിന് 51 കോടി അനുവദിച്ചു, 6,000 ചതുരശ്ര അടി വിസ്തൃതിയില്‍ ആറു നിലകളിലായി പുതിയ കെട്ടിടം!

എല്‍പി യുപി ഹൈ സ്‌കൂള്‍ ഹയര്‍ സെക്കന്ററി എന്ന ഘടന പൊളിച്ചഴുതും. പകരം ഒന്ന് മുതല്‍ എട്ടു വരെ ക്ലാസ്സില്‍ അധ്യാപക യോഗ്യത ബിരുദവും ബി എഡും എന്നാക്കണം എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് ബിരുദാനന്തര ബിരുദവും ബി എഡും ആയിരുക്കണം അധ്യാപക യോഗ്യത എന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. സര്‍വ്വശിക്ഷാ അഭിയാനും ആര്‍എംഎസ്എയും ലയിപ്പിക്കാനുള്ള കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന്റെ തീരുമാനത്തിന് ചുവടുപിടിച്ചാണ് സംസ്ഥാനത്തും സമഗ്രമാറ്റത്തിന് നീക്കം.

Education

2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്. വിദഗ്ധ സമിതി മൂന്ന് മാസത്തിനകം അന്തിമ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കാണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.

ജില്ലാതലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഓഫീസുകൾ ഉണ്ടായിരിക്കണം. ജോയൻറ് ഡയറക്ടർ ഓഫ് സ്കൂൾ എജ്യുക്കേഷൻ (ജെഡിഎസ്ഇ) ആയിരിക്കും ജില്ലാതല ഓഫീസർമാർ. ഇതിന് കീഴിൽ ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നീ തലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഓഫീസിനും ശിപാർശയുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസർ തസ്തികക്കും ശിപാർശ ചെയ്യുന്നുണ്ട്.

English summary
Kerala school curriculum in new phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X