• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നാടിന്റെ ഉത്സവമായി പ്രവേശനോത്സവം; താരമായി മന്ത്രിയും സി.കെ വിനീതും

  • By desk

കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഉജ്വല പ്രഖ്യാപനമായി ഒരിക്കല്‍ കൂടി പ്രവേശനോല്‍സവം. കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ നടന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വേര്‍തിരിവില്ലാതെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും വിദ്യാഭ്യാസം

എല്ലാവര്‍ക്കും വിദ്യാഭ്യാസം

പ്രകൃതിയുടെ വരദാനമായ വായുവും വെള്ളവും വെളിച്ചവും പോലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് വിദ്യാഭ്യാസവും. മുന്‍ കാലങ്ങളില്‍ പാഠപുസ്തകങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുന്നതിന് ഒരുമാസം മുമ്പു തന്നെ മുഴുവന്‍ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈടെക്കാവുന്ന ആദ്യ മലയാളം മീഡിയം സ്‌കൂള്‍

ഹൈടെക്കാവുന്ന ആദ്യ മലയാളം മീഡിയം സ്‌കൂള്‍

കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിച്ച പൊതുവിദ്യാലയങ്ങളിലൊന്ന് എന്ന നിലയിലാണ് ജില്ലാതല പ്രവേശനോല്‍സവത്തിനായി കുഞ്ഞിമംഗലം സ്‌കൂള്‍ തെരഞ്ഞെടുത്തതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു. അടുത്ത പ്രവേശനോത്സവത്തിന് മുമ്പ് സമ്പൂര്‍ണ്ണമായി ഹൈടെക്കായി മാറുന്ന കേരളത്തിലെ ആദ്യത്തെ മലയാളം മീഡിയം സ്‌കൂളായി കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു.പി സ്‌കൂള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.

 ഘോഷയാത്രയില്‍ നാടാകെ

ഘോഷയാത്രയില്‍ നാടാകെ

ആണ്ടാംകൊവ്വലില്‍ നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ് പ്രവേശനോത്സവ ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പവും അരങ്ങേറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പ്രവേശോനോത്സവ സന്ദേശം നല്‍കി. ഫുട്‌ബോള്‍ താരം സി.കെ വിനീത്, സിനിമാ സീരിയല്‍ താരം ബേബി നിരഞ്ജന എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

 താരമായി സി.കെ വിനീത്

താരമായി സി.കെ വിനീത്

എല്ലാവരും സര്‍ക്കാര്‍ സ്‌കൂളുകളിലും മലയാളം കൂടുതല്‍ പഠിപ്പിക്കുന്ന സ്‌കൂളിലും പഠിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് സി.കെ വിനീത് പറഞ്ഞു. പുറംലോകം അറിയേണ്ടത് നമ്മുടെ സംസ്‌കാരവും നമ്മുടെ ഭാഷയുമാണെന്ന് കരുതുന്ന കൂട്ടത്തിലാണ് താനെന്നും നമ്മുടെ സംസ്‌കാരം പഠിക്കണമെങ്കില്‍ മലയാളം പഠിക്കണമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ നാടറിഞ്ഞ് നാട്ടുകാരെയറിഞ്ഞ് നാട്ടിലെ പ്രശ്‌നങ്ങളറിഞ്ഞ് വളരട്ടെയെന്നും അദ്ദേഹം പറഞ്ഞു. താനും ഒരു പൊതുവിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണെന്ന് ബാലതാരം ബേബി നിരഞ്ജന പറഞ്ഞു. തനിക്കും കൂട്ടുകാര്‍ക്കും പഠിക്കാനുള്ള പാഠപുസ്‌കം നേരത്തെ വന്നതുകൊണ്ട് വളരെ സന്തോഷത്തിലാണെന്നും നിരഞ്ജന കൂട്ടിച്ചേര്‍ത്തു.

സമ്മാനമായി ഫുട്‌ബോള്‍

സമ്മാനമായി ഫുട്‌ബോള്‍

സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനെ അടിസ്ഥാനമാക്കി ചോദിച്ച ചോദ്യത്തിനു ശരിയുത്തരം നല്‍കിയ വിദ്യാര്‍ത്ഥിക്ക് സി.കെ വിനീത് സമ്മാനമായി ഫുട്‌ബോള്‍ നല്‍കി. സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍. അജിത, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.യു രമേശന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.ആര്‍ അശോകന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. രതീഷ് കാളിയാടന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഐ വത്സല സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍. സുബ്രഹ്മണ്യം നന്ദിയും പറഞ്ഞു.

പ്രവേശനം ഉല്‍സവാന്തരീക്ഷത്തില്‍

പ്രവേശനം ഉല്‍സവാന്തരീക്ഷത്തില്‍

കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം നാടിന്റെ ഉത്സവമായി. പുത്തനുടുപ്പും ബാഗുമേന്തി വിദ്യാലയത്തിലെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറമേ നാട്ടുകാരും എത്തിയപ്പോള്‍ സ്‌കൂള്‍മുറ്റം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവാന്തരീക്ഷത്തിലാവുകയായിരുന്നു. രാവിലെ 9.30 ന് ആണ്ടാംകൊവ്വലില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താകള്‍ക്കുമൊപ്പം നിരവധി നാട്ടുകാരും പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്ത രക്ഷിതാക്കള്‍ക്ക് കുഞ്ഞിമംഗലം ചിന്ത സാംസ്‌കാരികവേദി ഉപഹാരം നല്‍കി.

 സമ്മാനങ്ങളുമായി നാട്ടുകാരും

സമ്മാനങ്ങളുമായി നാട്ടുകാരും

രക്ഷിതാക്കളുടെ കൈപിടിച്ച് വിദ്യാലയത്തിലെത്തിയ കുരുന്നുകള്‍ക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും സൗജന്യമായി നല്‍കി വിവിധ സംഘടനകളും പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി. ഒന്നാംക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് കുഞ്ഞിമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് മഷിപ്പേനകളാണ് സൗജന്യമായി നല്‍കിയത്. കൈരളി കുഞ്ഞിമംഗലം കുട്ടികള്‍ക്ക് കുട നല്‍കിയപ്പോള്‍ ഫ്രണ്ട്‌സ് കുണ്ടംകുളങ്ങര സ്റ്റീല്‍ കുടിവെള്ള ജാറും സമ്മാനിച്ചു. ഡി.വൈ.എഫ്.ഐ കുഞ്ഞിമംഗലം നോര്‍ത്ത് മേഖലാ കമ്മിറ്റി കുട്ടികള്‍ക്ക് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും, കുമാര്‍ കുഞ്ഞിമംഗലം സ്റ്റീല്‍ വാട്ടര്‍ബോട്ടിലും സമ്മാനിച്ചു.

English summary
The district level school admission festival became a carnival for people of Kunhimangalam village, with minister Ramachandran Kadannappally, football star CK Vineeth reached to welcome kids to school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more