കാഴ്ചയില്ലാത്ത ആറാം ക്ലാസുകാരിയോട് അധ്യാപകന്‍ ചെയ്തത്!! പെണ്‍കുട്ടിയുടെ മൊഴി ഞെട്ടിക്കും!!

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡന പരമ്പര തുടരുന്നു. കോഴിക്കോട്ട് ആറാം ക്ലാസുകാരിയായ അന്ധ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായതാണ് പുതിയ സംഭവം.

 ചെയ്തത് അധ്യാപകന്‍

കോഴിക്കോട് കൊളത്തറയിലുള്ള അന്ധ വിദ്യാലയത്തില്‍ പഠിക്കുന്ന ആറാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. ഈ സ്‌കൂളിലെ അധ്യാപകനാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയെ വെളിപ്പെടുത്തി.

പെണ്‍കുട്ടി പറയുന്നത്

ക്ലാസ് മുറിയില്‍ വച്ചും മൂത്രപ്പുരയില്‍ വച്ചും അധ്യാപകന്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

പരാതി നല്‍കി

സംഭവത്തെത്തുടര്‍ന്ന് അധ്യാപകനെതിരേ പെണ്‍കുട്ടിയും സ്‌കൂളു നല്ലളം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കി മൂന്നു ദിവസം പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. പക്ഷെ പരാതി തങ്ങള്‍ക്കു ലഭിച്ചില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

സ്‌കൂള്‍ അധികൃതരെ അറിയിച്ചു

അധ്യാപകന്‍ തന്നെ പീഡിപ്പിച്ചുവെന്ന കാര്യം പെണ്‍കുട്ടി തന്റെ മറ്റു അധ്യാപകരെ അറിയിക്കുകയായിരുന്നു. ഇവരാണ് ഇതു സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിക്കുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കുകയായിരുന്നു.

കൂട്ടിക്കൊണ്ടുപോയി

സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ചാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കളെത്തി പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.

English summary
minor girl raped in kozhikode blind school.
Please Wait while comments are loading...