Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു... കോണ്‍ഗ്രസ് നേതാവ് പിടിയില്‍, സംഭവം മലപ്പുറത്ത്

53കാരനെയാണ് പോലീസ് പിടികൂടിയത്

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് സംഭവം നടന്നത്. 53 കാരനെയാണ് പോലീസ് പിടികൂടിയത്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. മലപ്പുറം ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വീട്ടില്‍ അതിക്രമിച്ചു കയറി

വീട്ടില്‍ അതിക്രമിച്ചു കയറി

വീട്ടില്‍ അതിക്രമിച്ചു കയറി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയാണ് അറസ്റ്റ്. മൊറയൂര്‍ സ്വദേശിയായ അബ്ദുള്‍ സലാമിനെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസ് നേതാവ്

പീഡനക്കേസില്‍ പിടിയിലായ അബ്ദുള്‍ സലാം കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. ഇയാള്‍ മുന്‍ പഞ്ചായത്ത് അംഗം കൂടിയായിരുന്നുവെന്നാണ് വിവരം.

സംഭവം ഒക്ടോബര്‍ 23ന്

സംഭവം ഒക്ടോബര്‍ 23ന്

ഒക്ടോബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതുപ്രവര്‍ത്തകന്‍ കൂടിയായ സലാം ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു.

പീഡിപ്പിച്ചത് തനിച്ചുള്ളപ്പോള്‍

പീഡിപ്പിച്ചത് തനിച്ചുള്ളപ്പോള്‍

പഞ്ചായത്തംഗമെന്ന നിലയില്‍ ഇടയ്ക്കിടെ ഇവരുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ തനിച്ചുള്ളപ്പോഴാണ് പ്രതി ഇവിടെ വച്ച് പീഡിപ്പിച്ചത്.

 മാതാവിനോട് പറഞ്ഞു

മാതാവിനോട് പറഞ്ഞു

തന്നെ സലാം പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്നു അമ്മ നല്‍കിയ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+