കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു ഉദ്ഘാടനം ചെയ്തു; കുട്ടികള്‍ മുടി മുറിച്ചു

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: കുട്ടികള്‍ മുടി മുറിക്കുന്നിടത്ത് മഞ്ജു വാര്യര്‍ക്കെന്താ കാര്യം എന്ന് ചോദിക്കരുത്... ഈ കുട്ടികള്‍ മുടി മുറിച്ചത് ഏതെങ്കിലും ഫാഷന്‍ ട്രെന്‍ഡിന്റെ ഭാഗമായിട്ടല്ല. മറിച്ച് ക്യാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് മുടി കൊഴിഞ്ഞവര്‍ക്ക് ദാനം ചെയ്യാനായിരുന്നു.

പാലക്കാട് സെന്റ് തോമസ് സ്‌കൂളിലെ 30 പെണ്‍കുട്ടികളാണ് തങ്ങളുടെ നീളന്‍ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്കായി സംഭാവന ചെയ്തത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിത് മഞ്ജു വാര്യര്‍ ആയിരുന്നു.

Manju Warrier

സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സ്‌നേഹയുടെ മുടി മഞ്ജു വാര്യര്‍ കത്രികകൊണ്ട് മുറിച്ചെടുത്തു. 18 സെന്റീമീറ്റര്‍ നീളത്തിലാണ് സ്‌നേഹയുടെ മുടി മുറിച്ചെടുത്തത്.

ഹെയര്‍ ഫോര്‍ ഹോപ്പ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ക്യാന്‍സര്‍ ചികിത്സക്കിടെ മുടി നഷ്ടപ്പെടുന്നവര്‍ കടുത്ത മാനസിക പ്രശ്‌നങ്ങളായിരിക്കും നേരിടുക. അവര്‍ക്ക് സമൂഹത്തെ അഭിമുഖീകരിക്കാന്‍ പലപ്പോഴും മുടിയില്ലാത്ത ശിരസ്സ് ഒരു പ്രതിബന്ധമാകാറുണ്ട്.

നേരത്തെ പല പ്രമുഖരും ഇത്തരത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്തിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പോലും തന്റെ നീളന്‍ മുടി ഇത്തരത്തില്‍ ദാനം ചെയ്തിരുന്നു.

English summary
School girls donated theri hair for cancer patients, Manju Warrier inaugurated the function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X