പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെ പാലക്കാട്ട് നിന്ന് കണ്ടെത്തിയതായി സൂചന
കൊച്ചി: പെരുമ്പാവൂരിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സൂചന. തിങ്കളാഴ്ച വൈകീട്ട് മുതൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനകളായ രണ്ട് പേരെയാണ് കണ്ടെത്തിയതായി വിവരം ലഭിച്ചത്. വിവരം അറിഞ്ഞ് പെരുമ്പാവൂർ പോലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്.
പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം ഒന്നാംമൈൽ സ്വദേശിനകളായ വിദ്യാർത്ഥിനികളെ ആണ് കഴിഞ്ഞ ദിവസം മുതൽ കാണാതായാത്. ഒരേ ക്ലാസിൽ പഠിക്കുകയാണ് ഇരുവരും. സ്കൂൾ വിട്ടാൽ ട്യൂഷനും കഴിഞ്ഞാണ് ഇവർ വീട്ടിലേക്ക് എത്താറുള്ളത്.

തിങ്കാളാഴ്ച വൈകീട്ട് കുട്ടികൾ എത്താറുള്ള സമയം കഴിഞ്ഞിട്ടും കുട്ടികൾ വീട്ടിൽ എത്താതായതോടെ ആണ് കുടുംബാംഗങ്ങൾ പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസും ബന്ധുക്കളും ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു.
പെൺകുട്ടികളിൽ ഒരാളെ വീട്ടിൽ നിന്ന് വഴക്ക് പറഞ്ഞത് കൊണ്ടാണ് ഇരുവരും വീട്ടിൽ പോകാതിരുന്നത് എന്നാണ് വിവരം. ഇതിനായി കൂട്ടുകാരിയേയും ഒപ്പം കൂട്ടിയതാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ആറ് വയസ്സുകാരിയെ കണ്ടെത്തി. ആശ്രമം മൈതാനത്തിന് അടുത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്, കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ കാറിൽ വന്ന സംഘം തട്ടിക്കൊണ്ട് പോയത്












Click it and Unblock the Notifications