ഗൗരിയുടെ മരണം... അധ്യാപികമാര്‍ മാത്രമല്ല, ആശുപത്രിയും കുറ്റക്കാര്‍, കേസെടുത്തു...
പെണ്‍കുട്ടിക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്ന് കണ്ടെത്തി
Recommended Video

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു വീണു പത്താം ക്ലാസുകാരിയായ ഗൗരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരേയും കേസെടുത്തു. പെണ്‍കുട്ടിക്ക് ചികില്‍സാ നിഷേധമുണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണിത്.
സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കുപറ്റിയ ഗൗരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്.

ചികില്‍സ നിഷേധിച്ചു
ഗൗരിയെ പരിക്കേറ്റ് ആദ്യമെത്തിച്ച ആശുപത്രിയുടെ ഭാഗത്തു നിന്നു ചികില്‍സാ നിഷേധം നടന്നതായി പോലീസ് കണ്ടെത്തി. തുടര്‍ഡന്നു കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിക്കെതിരേ കേസെടുക്കുകയും ചെയ്തു.

ചികില്‍സ നല്‍കിയില്ല
ഗുരുതരമായി പരിക്കേറ്റ് ഇവിടെയെത്തിച്ചപ്പോള്‍ ഗൗരിക്കു മതിയായ ചികില്‍സ നല്‍കാന്‍ ബെന്‍സിഗര്‍ ആശുപത്രി തയ്യാറായില്ലെന്നു ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

നാലു മണിക്കൂറോളം കിടന്നു
പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നാലു മണിക്കൂറോളം ഗൗരി ചികില്‍സ ലഭിക്കാതെ കിടന്നതായും ബന്ധുക്കള്‍ പറയുന്നു. സ്‌കാനിങ് പോലും നടത്തിയില്ല, മാത്രമല്ല കുട്ടിയുടെ സ്ഥിതി ഗുരുതരമാണെന്നത് ആശുപത്രി അധികൃതര്‍ മറച്ചുവച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

രേഖകള്‍ പരിശോധിച്ചു
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നു കഴിഞ്ഞ ദിവസം ആശുപത്രി രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ചപ്പോഴാണ് ഗൗരിക്ക് ചികില്‍സാ നിഷേധമുണ്ടായെന്നു വ്യക്തമായത്. തുടര്‍ന്നു ആശുപത്രി അധികൃതര്‍ക്കെതിരേ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

ഡോക്ടറെ ചോദ്യം ചെയ്തു
പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഗൗരിയെ ചികില്‍സിച്ച ഡോക്ടര്‍ ജയകുമാറിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ആശുപത്രി
ഗൗരി പഠിച്ച ട്രിനിറ്റി ലിസിയം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ബെന്‍സിഗര്‍ ആശുപത്രി.

അധ്യാപികമാര്‍ക്കെതിരേ കേസ്
ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്കെതിരേ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. ഇവരുടെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തെ തുടര്‍ന്നാണിത്. ഈ അധ്യാപികമാര്‍ ഇപ്പോള്‍ ഒളിവിലാണ്.












Click it and Unblock the Notifications