കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണമെങ്കില്‍ മുന്തിരി.. അക്ഷര മുറ്റത്തും കായ്ക്കും; കൊടുവള്ളി ജിഎംഎല്‍പി സ്‌കൂളിൽ മുന്തിരി കൃഷി

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട് : ഇവിടെ കൊതിയൂറും മുന്തിരി തോപ്പ് .വേണമെങ്കില്‍ മുന്തിരി....സ്‌കൂള്‍ വളപ്പിലും കായ്ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊടുവള്ളി ജിഎംഎല്‍പി സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും. മികവിന്റെ പാതയില്‍ മുന്നേറുന്ന കൊടുവള്ളിയുടെ 'ചെറിയ സ്‌കൂളി'ന്റെ വളപ്പില്‍ നട്ടുപിടിപ്പിച്ച വള്ളിയിലാണ് മുന്തിരി കായ്ച്ചത്.

വത്തക്ക പരാമര്‍ശം: അധ്യാപകനെതിരെ നടക്കുന്നത് ന്യൂനപക്ഷ വേട്ടയെന്ന് യൂത്ത് ലീഗ്!!
വയനാട് അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പാണ് മുന്തിരിവള്ളി സ്‌കൂളിലെത്തിച്ചത്. ടെറസിലെ പച്ചക്കറി തോട്ടത്തില്‍ ചെയ്യുന്ന് അതേ വളപ്രയോഗമാണ് മുന്തിരി വള്ളികള്‍ക്കും ചെയ്യുന്നത്. ആദ്യ വര്‍ഷം വലിയ രീതിയില്‍ വിളവെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തവണ മികച്ച രീതിയില്‍ വിളവെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും.

school-mundhiri

സ്‌കൂളില്‍ പച്ചക്കറി കൃഷിയെ പരിപാലിക്കുന്ന ജഗന്നാഥനാണ് മുന്തിരിവള്ളിയെയും പരിപാലിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം മുന്‍നിരയിലുള്ളത്. തന്റെ ജോലി കഴിഞ്ഞതിന് ശേഷം എല്ലാ ദിവസവും വൈകുന്നേരങ്ങളിലാണ് ജഗന്നാഥന്‍ സ്‌കൂളിലെത്തി കൃഷി പരിപാലിക്കുന്നത്. ടെറസിലെ പച്ചക്കറി കൃഷിയില്‍ നിന്നുള്ള വിളവുകള്‍ കഴിഞ്ഞ ജൂലൈ മുതല്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്.

മുന്തിരി വിളവെടുപ്പ് കൊടുവള്ളി എഇഒ മനോഹരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ എം പി മൂസ്സ, എച്ച്എം ഫോറം കണ്‍വീനര്‍ അസീസ് മാസ്റ്റര്‍, അധ്യാപകരായ ഫൈസല്‍ പടനിലം, എം ടി അബ്ദുറഹിമാന്‍, പി പി പാത്തുമ്മക്കുട്ടി, വിവിധവിദ്യാലയങ്ങളില്‍ നിന്നുള്ള പ്രധാനധ്യാപകര്‍ എന്നിവരും പങ്കെടുത്തു.

കേന്ദ്രത്തിനെതിരെ ഹസാരെയുടെ പോരാട്ടം, രാംലീല മൈതാനിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു!കേന്ദ്രത്തിനെതിരെ ഹസാരെയുടെ പോരാട്ടം, രാംലീല മൈതാനിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു!

ലക്ഷങ്ങൾ ധൂർത്തടിച്ച് മന്ത്രിമന്ദിരങ്ങളിൽ മിനുക്കുപണി.. മുന്നിൽ ഇപി ജയരാജൻ.. പിണറായിക്ക് ഒൻപതര ലക്ഷംലക്ഷങ്ങൾ ധൂർത്തടിച്ച് മന്ത്രിമന്ദിരങ്ങളിൽ മിനുക്കുപണി.. മുന്നിൽ ഇപി ജയരാജൻ.. പിണറായിക്ക് ഒൻപതര ലക്ഷം

English summary
school ground turn to be agriculture land; grapes are the new comers in farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X