സ്കൂള്‍ അവധി: ബലി പെരുന്നാള്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് മന്ത്രി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് വെള്ളിയാഴ്ച കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 'ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും' എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. പിന്നാലെ 'ഒന്നു മുതൽ 12 വരെയുള്ള ക്‌ളാസുകൾ ഉള്ള സ്‌കൂളുകൾക്ക് നാളെ (ജൂൺ 6)അവധി ആയിരിക്കുമെന്ന്' പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു.

സർക്കാരിൻ്റെ ബലി പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയതില്‍ വലിയ വിമർശനം ഉയരുന്നതിന് ഇടയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. പെരുന്നാൾ ശനിയാഴ്ചയായ പശ്ചാത്തലത്തിലായിരുന്നു നേരത്തെ വെള്ളിയാഴ്ച പ്രഖ്യാപിച്ച അവധി സർക്കാർ മാറ്റിയത്. ണ്ട് ദിവസം അവധി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.
അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്ന് പി എം എ സലാമും വ്യക്തമാക്കി. വെള്ളിയാഴ്ച കൂടി അവധിയായി പ്രഖ്യാപിക്കണം.ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് ജൂൺ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെരുന്നാൾ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാൾ ശനിയാഴ്ച ആയതിനാൽ പ്രത്യേക അവധി നൽകേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിൻവലിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെടുന്നുവെന്നും പി എം എ സലാം പറഞ്ഞു.
അതേസമയം, 'കേരളത്തിലെ വിവിധ സമുദായങ്ങളുടെ ആഘോഷങ്ങൾ മലയാളിയുടെ ആഘോഷമായാണ് നമ്മൾ ആഘോഷിക്കപ്പെടാറുളളത്.
അത്തരമൊരു സമൂഹത്തിനിടയിൽ ഈ വാർത്ത അങ്ങേയറ്റം ലജ്ജാവഹമാണ്. ഒരു സമൂഹം നാളിതുവരെ അനുഭവിച്ചു വന്ന സവിശേഷതയാണ്
ഈ ഗവൺമെന്റ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ന്യൂനപക്ഷ സംരക്ഷകരായി സ്വയം അവരോധിക്കുന്ന മുഖ്യനോടും അനുയായികളോടും ഒന്നേ പറയാനുള്ളൂ,
സംരക്ഷിച്ചില്ലേലും ഉപദ്രവിക്കരുത്. തന്നില്ലേലും കവർന്നെടുക്കരുത്. ഈ നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാവണം' എന്ന് എം എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസും ആവശ്യപ്പെട്ടു.
ബലിപ്പെരുന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച അവധി ദിവസമായി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും വ്യക്തമാക്കി. പെരുന്നാള്‍ ശനിയാഴ്ച ആണെന്ന ന്യായം പറഞ്ഞാണ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രമല്ല സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രസ്തുത തീരുമാനം വെല്ലുവിളിയാണ്. മാത്രമല്ല സ്‌കൂളുകളും കോളേജുകളും വെള്ളിയാഴ്ച പൊതു അവധി എന്ന നിലയിലാണ് അക്കാഡമിക് കലണ്ടര്‍ അടക്കം ക്രമീകരിച്ചിട്ടുള്ളത്.
ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തു സര്‍ക്കാര്‍ വെള്ളിയാഴ്ച കൂടി അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു.
കലണ്ടർ പ്രകാരമുള്ള നാളത്തെ ബലിപെരുന്നാൾ അവധി മറ്റൊരു അവധി ദിനത്തിലേക്ക് മാറ്റിയത് അവകാശ ധ്വംസനമാണെന്നും നാളത്തെ പൊതു അവധി പുനസ്ഥാപിക്കണമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications