Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയ്ക്ക് ശമനമില്ല, സംസ്ഥാനത്ത് നാളെ 6 ജില്ലകളിൽ സ്കൂളുകൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വിവിധ ജില്ലകളിൽ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി, സർക്കാരിനെതിരെ പിണറായി
പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി, സർക്കാരിനെതിരെ പിണറായി

അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.

School Holiday

തൃശൂർ

തൃശൂർ ജില്ലയിലും കളക്ടർ നാളെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറുടെ അറിയിപ്പ്: '' തൃശ്ശൂർ ജില്ലയിൽ നഷ്ടപ്പെട്ട അധ്യയന സമയം ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 08.08.2026 തീയതി ശനിയാഴ്ച പ്രവൃത്തിദിനമായി നിശ്ചയിച്ചിട്ടുള്ളതായി അറിവായിട്ടുണ്ട്. തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, തൃശൂർ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.08.2026 തീയതി ശനിയാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷൻ 30(2)(xxix) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

കണ്ണൂർ

സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ച കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും, കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും, ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുന്നുവെന്ന് കളക്ടർ അറിയിക്കുന്നു.

പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

2005 ലെ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നൽകുന്ന അവധി കാരണം വിദ്യാർഥികൾക്ക് നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങൾ പിന്നീട് ശനിയാഴ്ചകളിലോ മറ്റ് അവധി ദിവസങ്ങളിലോ ക്ലാസുകൾ നടത്തി നികത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം ചട്ടങ്ങൾ/നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കുന്നു.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ (ഓഗസ്റ്റ് 8, ശനി) ക്ലാസ് നടത്തുന്നത് നിരോധിച്ചതായി ജില്ല കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു. പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻററുകൾ, പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടെ ഒരു വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഓൺലൈൻ ക്ലാസിനും നിയന്ത്രണം ബാധകമല്ല.

കോട്ടയം

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 8 ശനി) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാവുന്നതാണ്.

വയനാട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോളേജുകള്‍ക്കും അവധി ബാധകമല്ല. റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാവുന്നതാണെന്നും അറിയിക്കുന്നു.

കൂടാതെ, ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാലും പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാലും ബോയ്സ് ടൗണ്‍- പാല്‍ചുരം റോഡിലൂടെയുള്ള രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അറിയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+