സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം
ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് വിശ്വാസികൾ. ശവ്വാൽ മാസപ്പിറവി കാണുന്നതനുസരിച്ച് മാർച്ച് 20 നോ അല്ലെങ്കിൽ 21 നോ ആയിരുക്കും പെരുന്നാൾ. പെരുന്നാൾ ദിനത്തിൽ സ്കൂളുകൾക്കും അവധിയായിരിക്കും.
ഉത്തർപ്രദേശിലും ഡൽഹിയിലും മാർച്ച് 21 ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.. ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഈദ് പ്രാധാന്യമുള്ളതിനാൽ സ്കൂളുകൾക്ക് ഒന്നിലേറെ ദിവസം അവധി ലഭിച്ചേക്കാം. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ സ്കൂളുകൾക്ക് മാർച്ച് 20, 21 തീയതികളിൽ അവധി പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൽ ശവ്വാൽ പിറവി സാധാരണയായി നേരത്തെ ദൃശ്യമാകുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവധി തീയതികളിൽ മാറ്റം വന്നേക്കാം. 19 നായിരുന്നു കേരളത്തിൽ വ്രതാംരംഭം. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായാൽ 30ാം ദിവസം പെരുന്നാൾ ആഘോഷിക്കാം. എന്നാൽ ദൃശ്യമായില്ലെങ്കിൽ 30 നോമ്പും പൂർത്തിയാക്കി ശനിയാഴ്ചയാകും പെരുന്നാൾ.

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഫെബ്രുവരി 18ന് തന്നെ വ്രതാരംഭം തുടങ്ങിയിരുന്നു. ബുധാനാഴ്ച മാസപ്പിറവി ദൃശ്യമായാൽ വ്യാഴാഴ്ചയായിരിക്കും അവിടെ പെരുന്നാൾ. അല്ലെങ്കില്‍ നോമ്പ് 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും.












Click it and Unblock the Notifications