Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രമഴ തുടരും... ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ സ്‌കൂള്‍ അവധി

കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഏഴ് ജില്ലകളില്‍ തീവ്ര മഴയ്ക്കും ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്കും ആണ് സാധ്യത. ഇതിനെ തുടര്‍ന്ന് ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

ജീവിതത്തില്‍ ഇനി സന്തോഷം മാത്രം.. സമ്പത്തിന്റെ പെരുമഴ; നാളെ മുതല്‍ ഇവരുടെ നല്ലകാലം
ജീവിതത്തില്‍ ഇനി സന്തോഷം മാത്രം.. സമ്പത്തിന്റെ പെരുമഴ; നാളെ മുതല്‍ ഇവരുടെ നല്ലകാലം

ഈ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

School Holiday

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

'ഇത് ഞങ്ങളുടെ ഏരിയ'; അരുണാചലിലെ 27 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കി ഇന്ത്യ, ചൈനയ്ക്ക് മറുപടി
'ഇത് ഞങ്ങളുടെ ഏരിയ'; അരുണാചലിലെ 27 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കി ഇന്ത്യ, ചൈനയ്ക്ക് മറുപടി

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ എട്ട് ജില്ലകളില്‍ ആണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

ശക്തമായ മഴയില്‍ കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജലാശയങ്ങള്‍ക്ക് സമീപത്തേക്ക് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം മരവിപ്പിച്ച് കേന്ദ്രം; നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന
ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം മരവിപ്പിച്ച് കേന്ദ്രം; നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന

നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മഴ മുന്നറിയിപ്പ് പിന്‍വലിച്ചാലും മലയോര മേഖലകളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതയുള്ള മേഖലകളിലും ജാഗ്രത തുടരണം. കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

അതേസമയം ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ കല്ലാര്‍കുട്ടി ലോവര്‍പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+