കനത്ത മഴ തുടരുന്നു; കുട്ടനാട് താലൂക്കില്‍ ഇന്ന് സ്‌കൂള്‍ അവധി, കോട്ടയത്തും വയനാട്ടിലും ഭാഗിക അവധി
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് (ജൂലൈ 28) സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ഇന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയിരിക്കും. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി അനുവദിച്ചിരിക്കുന്നത്. അതേസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല എന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.
'പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടുതലായതിനെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും,' കളക്ടര്‍ പറഞ്ഞു.

കോട്ടയം ജില്ലയിലും ഇന്ന് ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരിക്കും നാളെ അവധി. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്, ചങ്ങനാശേരി പൂവം യു പി എസ് എന്നീ സ്‌കൂളുകള്‍ക്കായിരിക്കും ഇന്ന് അവധി എന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയിലും ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്ന് മഴക്കെടുതിയില്‍പ്പെട്ട് അഞ്ച് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിവിധയിടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ട് പേര്‍ വള്ളം മറിഞ്ഞും മരിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത് ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരംവരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. വടക്കു പടിഞ്ഞാറന്‍ മധ്യപ്രദേശിനു മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തികൂടിയ ന്യുനമര്‍ദ്ദം അടുത്ത 12 മണിക്കൂറില്‍ ന്യുനമര്‍ദ്ദമായി ശക്തികുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ ബുധനാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.












Click it and Unblock the Notifications