Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ സ്കൂൾ അവധി..ഈ 28 സ്കൂളുകൾക്ക് മാത്രം..ചൊവ്വാഴ്ച ഈ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 28 വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരപരിധിയിലെ സ്കൂളുകൾക്കാണ് അവധി. ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി.

തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന, ഗവ. ബോയ്സ് ഹൈസ്കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്കൂൾ ചാല, ഗവ എൽ പി സ്കൂൾ ചാല, ഗവ. തമിഴ് ഹയർസെക്കൻഡറി സ്കൂൾ ചാല, ഗവ യുപി സ്കൂൾ ചാല, ഗവ സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്‌, ഗവ സംസ്കൃതം എൽ പി സ്കൂൾ ഫോർട്ട്, ഗവ സെൻട്രൽ ഹൈസ്കൂൾ, ഗവ എൽ പി സ്കൂൾ കുര്യാത്തി, ജവഹർ ഇ എം എച്ച് എസ് മണക്കാട്, ശ്രീ മരുതിറാം ഇഎംഎച്ച്എസ് കരമന, ഗവ യുപി സ്കൂൾ വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ യുപി സ്കൂൾ അമ്പലത്തറ, ഗവ യുപി സ്കൂൾ തമ്പാനൂർ, ഗവ ബോയ്സ് സ്കൂൾ കരമന, ഗവ ഗേൾസ് ഹൈസ്കൂൾ കരമന, എസ് എം വി ഗവ ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ, ആറ്റുകാൽ ചിന്മയ വിദ്യാലയ, ഗവ ഹയർസെക്കൻഡറി സ്കൂൾ കമലേശ്വരം, ഗവ യുപി സ്കൂൾ കൊഞ്ചിറവിള, ഗവ ഹൈസ്കൂൾ കാലടി, ഗവ യുപി സ്കൂൾ നെടുങ്കാട്, ഗവ യുപി സ്കൂൾ ഫോർട്ട്‌, ഗവ ഹയർസെക്കൻഡറി സ്കൂൾ മണക്കാട്, മിഷൻ സ്കൂൾ ഫോർട്ട്‌ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.

schoolholiday

അതേസമയം ആറ്റുകാൽ പൊങ്കാലയുടെ തലേദിവസം പ്രാദേശിക അവധിയില്ല. ചൊവ്വാഴ്ച മാത്രമായിരിക്കും അവധി. അന്നേ ദിവസം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ - അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. പൊങ്കാലയുടെ തലേദിവസം കൂടി അവധി വേണമെന്ന ആവശ്യം തിരുവനന്തപുരം കോർപറേഷൻ മേയർ വിവി രാജേഷ് ഉയർത്തിയിരുന്നു.

അതേസമയം ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.ദിവസം 10 പോയിന്റുകളിൽ മെഡിക്കൽ ടീമും ആംബുലൻസുകളും സജ്ജമാക്കി. ഇത് കൂടാതെ പൊങ്കാല ദിവസം രാവിലെ 5 മണി മുതൽ പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളിൽ എമർജൻസി മെഡിക്കൽ ടെക്നീഷൻ ഉൾപ്പെടെ ആംബുലൻസുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കാൻ നാല് ബൈക്ക് ഫസ്റ്റ് റെസ്പോൺസ് ടീം, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിലും ആറ്റുകാൽ ക്ഷേത്ര പരിസരത്തും പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കളക്റ്ററേറ്റിലെ കൺട്രോൾ റൂമിലും ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്.

അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ 12 ആശുപത്രികളിൽ ചൂട് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിചരണം നൽകാൻ ആവശ്യമായ സംവിധാനങ്ങൾ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോർട്ട് ആശുപത്രി, സിഎച്ച്സി പൂന്തുറ, സിഎച്ച്സി ഐരാണിമുട്ടം, എഫ്എച്ച്സി ജഗതി, എഫ്എച്ച്സി കരമന, യുപിഎച്ച്സികളായ ആറ്റുകാൽ, ചാല, ചാക്ക, കളിപ്പാൻകുളം, പാൽക്കുളങ്ങര, രാജാജി നഗർ എന്നീ കേന്ദ്രങ്ങളിലാണ് പ്രത്യേക സൗകര്യങ്ങളൊരുക്കിയത്. ഇത് കൂടാതെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോർട്ട് ആശുപത്രി, സിഎച്ച്സി ഐരാണിമുട്ടം എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതം മാറ്റിവയ്ക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ക്രമീകരണവുമൊരുക്കി. സൂര്യാതപം, സൂര്യാഘാതം എന്നിവയുടെ ആഘാതം ലഘൂകരിക്കാൻ ആരോഗ്യ കേന്ദ്രങ്ങളിൽ കൂളർ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ആറ്റുകാൽ മേഖലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.

അന്തരീക്ഷ താപനില കൂടുതലായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ചൂട് വർധിച്ചതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് സുരക്ഷിതവും ശുചിത്വപരവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപകമായ നിരീക്ഷണ, നിയന്ത്രണ, ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. അനദാനത്തിന് രജിസ്ട്രേഷൻ നിർബന്ധമാണ്. അന്നദാനവുമായി ബന്ധപ്പെട്ട് 187 രജിസ്ട്രേഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ആറ്റുകാലിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫുഡ് സേഫ്റ്റി ഓൺ വീൽസ് മൊബൈൽ ലബോറട്ടറിയും പ്രവർത്തിക്കുന്നുണ്ട്. ആയുർവേദ, ഹോമിയോപ്പതി വകുപ്പുകളുടെ മെഡിക്കൽ ക്യാമ്പുകളും സജ്ജമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+