ടാങ്കർ ലോറി അപകടം; ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ
കാസർഗോഡ്: കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച കൊവ്വൽ സ്‌റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകൾ) പ്രാദേശിക അവധി പ്രഖ്യാപിച്ചു . സ്‌കൂൾ, അംഗനവാടി കടകൾ ഉൾപ്പടെ ഉള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

രാവിലെ 8 മണിമുതൽ സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം പൂർണ്‌ണമായും തടസ്സപ്പെടുകയും വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്നും കളക്ടർ അറിയിച്ചു. വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇൻവെർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ല. വാഹനങ്ങൾ സ്‌റ്റാർട്ട് ചെയ്യരുത്. അപകടം നടന്ന സ്ഥലത്തു വീഡിയോ ചിത്രീകരണവും പൊതുജനങൾക്കുള്ള പ്രവേശനവും പൂർണ്ണമായും നിരോധിക്കും. ഇലക്ട്രിസിറ്റി ബന്ധം നാളെ ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വരെ ഉണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ടാങ്കർ ലോറി മറഞ്ഞത്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍ പി ജിയുമായി പോയ ടാങ്കറാണ് മറിഞ്ഞത് .വീതി കുറഞ്ഞ റോഡില്‍ എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന് താഴെയുള്ള ചതുപ്പിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ മറ്റൊരു വാഹനം എത്തിച്ച് ഗ്യാസ് മാറ്റുന്ന പ്രവർത്തനം ആരംഭിച്ചു.












Click it and Unblock the Notifications