നാളെ സ്‌കൂള്‍ അവധി; ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ചാണ് അവധി. ഇന്ന് അര്‍ധരാത്രിക്ക് ശേഷമാണ് മല്‍സരം. പുലര്‍ച്ചെ മൂന്ന് മണി വരെ മല്‍സരം നീളും. അത് കഴിഞ്ഞ് രാവിലെ സ്‌കൂളില്‍ വരുന്നതിന് വിദ്യാര്‍ഥികള്‍ക്കുള്ള പ്രയാസം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: സന്തോഷം ആയില്ലേ മക്കളെ.. വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരം ഇന്ന് രാത്രി നടക്കുന്നതിനാല്‍ കായിക പ്രേമികള്‍ ആയ വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചു നാളെ (ജൂലൈ 20 തിങ്കള്‍) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

school holiday tomorrow

സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നാളെ അവധിയായിരിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തത്. അതേസമയം, നേരത്തെ പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പരീക്ഷകള്‍ നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്നും അറിയിപ്പുണ്ട്.

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്റീനയും സ്‌പെയിനുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി കഴിഞ്ഞ് 12.30നാണ് മല്‍സരം തുടങ്ങുക. പുലര്‍ച്ചെ മൂന്ന് മണി വരെ മല്‍സരം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും കാത്തിരിക്കുന്ന മല്‍സരമാണിത്. പുലര്‍ച്ചെ വരെ മല്‍സരം കണ്ട ശേഷം രാവിലെ പത്ത് മണിക്ക് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ പ്രയാസമാകും. ഇക്കാര്യം പരിഗണിച്ചാണ് അവധി.

മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കായിക മന്ത്രി ഒജെ ജനീഷ് എന്നിവരെല്ലാം അവധി നല്‍കണം എന്ന താല്‍പ്പര്യം അറിയിച്ചിരുന്നു. മലപ്പുറം കോഡൂരില്‍ നിന്നുള്ള ഒരു അധ്യാപകന്‍ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പ്രത്യേക കത്തും നല്‍കി. തിങ്കളാഴ്ച അവധി നല്‍കുന്നതിന് പകരം അടുത്ത ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാം എന്നായിരുന്നു അധ്യാപകന്റെ നിര്‍ദേശം. സമാനമായ തീരുമാനം തന്നെയാണ് സര്‍ക്കാരും എടുത്തിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പ്രതികരണം

''FIFA ലോകകപ്പ് ഫൈനൽ പ്രമാണിച്ച്, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നാളെ (20/07/2026, തിങ്കൾ) കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയാണ്. ഇന്ത്യൻ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനൽ മാച്ച് പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപിക്കുന്നത്. ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+