Get Updates
Get notified of breaking news, exclusive insights, and must-see stories!

11 ജില്ലകളില്‍ ഇന്ന് സ്‌കൂള്‍ അവധി; ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ആഗസ്റ്റ് 3, തിങ്കള്‍) അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ആലപ്പുഴ ജില്ലയിലെ ഭാഗിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

ആസ്തി കുത്തനെ കൂടും.. സന്താനഭാഗ്യം കൈവരും; ഈ രാശിക്കാരുടെ ദോഷങ്ങള്‍ ഇന്ന് മുതല്‍ തീരും
ആസ്തി കുത്തനെ കൂടും.. സന്താനഭാഗ്യം കൈവരും; ഈ രാശിക്കാരുടെ ദോഷങ്ങള്‍ ഇന്ന് മുതല്‍ തീരും

ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഇന്ന് എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ടാണ്.

School Holiday

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍, എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. കണ്ണൂര്‍ ജില്ലയിലും സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടര്‍ന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും എന്ന് കളക്ടര്‍ അറിയിച്ചു

ബെംഗളൂരുവില്‍ കാലുകുത്താനനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; വിജയ് വരില്ലെന്ന് ഡികെ ശിവകുമാര്‍
ബെംഗളൂരുവില്‍ കാലുകുത്താനനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; വിജയ് വരില്ലെന്ന് ഡികെ ശിവകുമാര്‍

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ പെയ്യാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് തീവ്രമഴ അല്ലെങ്കില്‍ അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇറാന് വമ്പന്‍ ലോട്ടറി.. കണ്ടെത്തിയത് സ്വര്‍ണ്ണത്തിന്റെ വന്‍മല! യുഎസ് ഉപരോധം ഇനി നടക്കില്ല?
ഇറാന് വമ്പന്‍ ലോട്ടറി.. കണ്ടെത്തിയത് സ്വര്‍ണ്ണത്തിന്റെ വന്‍മല! യുഎസ് ഉപരോധം ഇനി നടക്കില്ല?

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം ആറാം തിയതിയും ശക്തമായ മഴയായിരിക്കും കേരളത്തിലുണ്ടാവുക. ഇതോടെ ആറാം തിയതി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+